|    Jan 19 Thu, 2017 2:24 pm
FLASH NEWS

ടെസ്റ്റ് പരമ്പര ആസ്‌ത്രേലിയക്ക്

Published : 30th November 2015 | Posted By: SMR

അഡ്‌ലെയ്ഡ്: ന്യൂസിലന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ആതിഥേയരായ ആസ്‌ത്രേലിയ 2-0ന് സ്വന്തമാക്കി. അഡ്‌ലെയ്ഡില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കിവീസിനെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസീസ് പരമ്പര കിരീടം കൈക്കലാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി നടന്ന ഡേ-നൈറ്റ് മല്‍സരത്തില്‍ വിജയം കൈവരിക്കാനായത് ഓസീസിന് ഇരട്ടി മധുരമായി. ബൗളര്‍മാര്‍ അരങ്ങ് വാണ മല്‍സരത്തില്‍ രണ്ടുദിനം ബാക്കിനില്‍ക്കേയായിരുന്നു കംഗാരുപ്പടയുടെ ജയം. 187 റണ്‍സ് വിജയലക്ഷ്യം തേടി രണ്ടാമിന്നിങ്‌സിനിറങ്ങിയ ഓസീസ് ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം കാണുകയായിരുന്നു.
ഷോണ്‍ മാര്‍ഷ് (49), ഡേവിഡ് വാര്‍ണര്‍ (35) എന്നിവര്‍ ഓസീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ന്യൂസിലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ആറു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹാസ്ല്‍വുഡാണ് കിവീസിന്റെ രണ്ടാമിന്നിങ്‌സ് 208 റണ്‍സിലൊതുക്കിയത്. മിച്ചെല്‍ മാര്‍ഷ് മൂന്നു വിക്കറ്റ് നേടി. സ്‌കോര്‍: ന്യൂസിലന്‍ഡ് 202 & 208, ആസ്‌ത്രേലിയ 224 & 187/7.
ഓസീസ് താരങ്ങളായ ഹാസ്ല്‍വുഡിനെ കളിയിലെയും ഡേവിഡ് വാര്‍ണറിനെ പരമ്പരയിലെയും താരമായി തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക