|    Jul 20 Fri, 2018 1:48 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ടെസ്റ്റില്‍ വേഗത്തില്‍ 150 വിക്കറ്റ് നേടുന്ന സ്പിന്‍ ബൗളറായി യാസിര്‍ ഷ

Published : 29th September 2017 | Posted By: fsq

 

അബുദാബി:  ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റ് നേടുന്ന സ്പിന്‍ ബൗളര്‍ എന്ന റെക്കോഡ് പാക് സ്പിന്നര്‍ യാസിര്‍ ഷ സ്വന്തമാക്കി. 27 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നാണ് യാസിര്‍ ഷ ഈ നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കുശാല്‍ മെന്‍ഡിസിന്റെ വിക്കറ്റ് സ്വന്തമാക്കിയാണ് യാസിര്‍ 150 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. ആസ്‌ത്രേലിയയുടെ ക്ലാരി ഗ്രിമ്മറ്റിന്റെ റെക്കോഡാണ് യാസിര്‍ തിരുത്തി എഴുതിയത്. 28 മല്‍സരങ്ങളില്‍ നിന്നാണ് ക്ലാരി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍, ദക്ഷിണാഫ്രിക്കയുടെ ഹ്യൂജ് ടേഫീല്‍ഡ്, പാകിസ്താന്റെ സായിദ് അജ്മല്‍ എന്നിവര്‍ 29 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നാണ് 150 വിക്കറ്റുകള്‍ നേടിയെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss