|    Oct 23 Tue, 2018 8:38 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ടെസ്റ്റില്‍ ഇടവേള എടുക്കുന്നു: ഷക്കീബ് അല്‍ഹസന്‍

Published : 13th September 2017 | Posted By: fsq

 

ധക്ക: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുന്നതായി ബംഗ്ലാദേശ്  ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ഹസന്‍. കഴിഞ്ഞ 10വര്‍ഷമായുള്ള ടെസ്റ്റ് ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് ഒരു ഇടവേള തനിക്കാവശ്യമാണ്. അതിനാല്‍ അടുത്ത ആറ് മാസം ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്നും ഷക്കീബ് വ്യക്തമാക്കി. ഈ അടുത്ത് അവസാനിച്ച ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശ് 1-1 സമനില കണ്ടെത്തിയത് ഷക്കീബിന്റെ ഓള്‍റൗണ്ട് മികവിലായിരുന്നു. ഇടവേളയ്ക്കുള്ള ഷക്കീബിന്റെ അപേക്ഷ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പരിഗണിച്ചതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഷക്കീബിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ബംഗ്ലാദേശ് താരങ്ങളായ തമിം ഇക്ബാല്‍, മുഷ്ഫിഖര്‍ റഹിം എന്നിവരും വിശ്രമം ഇല്ലാതെ ബംഗ്ലാദേശിന് വേണ്ടി കളിക്കുന്നുണ്ടെന്നും താരങ്ങള്‍ക്ക് ഇടവേളകള്‍ അനുവദിക്കണമെന്നും ഷക്കീബ് അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss