|    Jan 17 Tue, 2017 8:20 am
FLASH NEWS

ടെലിഫോണ്‍ പോസ്റ്റുകള്‍ കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

Published : 9th October 2016 | Posted By: SMR

തളിപ്പറമ്പ്: ടെലിഫോണ്‍ പോസ്റ്റുകള്‍ ലോറിയില്‍ കടത്തിക്കൊണ്ടുപോവാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്എന്‍എല്‍ ജീവനക്കാരും നാട്ടുകാരും പോലിസും ചേര്‍ന്നു പിടികൂടി. സംഘത്തിലെ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടപ്പോള്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 9.45ഓടെ ആലക്കോട് ടൗണിലാണ് സംഭവം. കെഎല്‍ 57 1923 നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ 150ഓളം ടെലിഫോണ്‍ പോസ്റ്റുകളാണ് കടത്താന്‍ ശ്രമിച്ചത്.
റോഡരികിലും മറ്റും സ്ഥാപിച്ചിരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനുള്ള കരാറിന്റെ മറവിലാണ് മോഷണശ്രമം നടന്നത്. മലയോരത്തെ പോസ്റ്റുകള്‍ മാറ്റി അരംഗത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫിസിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിക്കു കരാര്‍ നല്‍കിയിരുന്നു. കാസര്‍കോട് സ്വദേശിയാണ് കരാറെടുത്തത്. ഇതിന്റെ ഭാഗമായി തേര്‍ത്തല്ലി, ചെറുപാറ മേഖലകളിലെ പോസ്റ്റുകള്‍ നീക്കം ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം രണ്ടു പിക്കപ്പ് ജീപ്പുകളില്‍ കുറച്ച് പോസ്റ്റുകള്‍ അരംഗത്തെ എക്‌സ്‌ചേഞ്ച് വളപ്പില്‍ ഇറക്കുകയും ചെയ്തു. ബാക്കിയുള്ളവ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.
തേര്‍ത്തല്ലി ഭാഗത്തുനിന്ന് വന്ന ലോറി അരംഗത്തെ എക്‌സചേഞ്ചില്‍ നിര്‍ത്താതെ ആലക്കോട് ഭാഗത്തേക്ക് ഓടിച്ചുപോയതോടെ പോലിസില്‍ വിവരമറിയിച്ച ശേഷം നാട്ടുകാര്‍ പിന്തുടര്‍ന്ന് ആലക്കോട് ടൗണില്‍ വച്ച് പിടികൂടുകയായിരുന്നു.
ഇതിനിടെ ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. സംഭവമറിഞ്ഞെത്തിയ പോലിസ് ലോറി സഹിതം ഡ്രൈവര്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദി (52)നെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക