|    Dec 19 Wed, 2018 7:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ടെലികമ്മ്യൂണിക്കേഷന്‍ അഡീഷനല്‍ സെക്രട്ടറിയായി ഡല്‍ഹി ചീഫ്‌സെക്രട്ടറി

Published : 19th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഎപി സര്‍ക്കാരുമായി നിരന്തരം കലഹിച്ചുകൊണ്ടിരുന്ന ചീഫ്‌സെക്രട്ടറി അന്‍ഷു പ്രകാശിനെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ അഡീഷനല്‍ സെക്രട്ടറിയായി നിയമിച്ചു. ശനിയാഴ്ചയാണ് കേന്ദ്ര പേഴ്‌സനല്‍ ആന്റ് ട്രെയിനിങ് വിഭാഗം പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
കെജ്‌രിവാള്‍ സര്‍ക്കാരും അന്‍ഷുപ്രകാശും തമ്മിലുള്ള തര്‍ക്കം ഡല്‍ഹിയില്‍ ഭരണ സ്തംഭനത്തിലേക്കും സംസ്ഥാന സര്‍ക്കാരും കേന്ദ്രവുമായുള്ള തുറന്ന ഏറ്റുമുട്ടലിനും വഴിവച്ചിരുന്നു. ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗത്തിനെത്തിയ തന്നെ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ മര്‍ദിച്ചെന്ന് അന്‍ഷു പ്രകാശ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറിക്ക് അനുഭാവം പ്രകടിപ്പിച്ച് ഐഎഎസ് ഉദേ്യാഗസ്ഥര്‍ സര്‍ക്കാരിനെതിരേ നിസ്സഹകരണ സമരവും നടത്തി. ഉ—ദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഓഫിസില്‍ ദിവസങ്ങളോളം കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.
അന്‍ഷുപ്രകാശ് നല്‍കിയ കേസില്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, 11 എഎപി എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരേ ഡല്‍ഹി പോലിസ് കുറ്റപത്രം നല്‍കിയിട്ടുണ്ട്.
ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി മനോജ് പരിദ പുതിയ ചീഫ് സെക്രട്ടറിയായേക്കും. ഡല്‍ഹി കൃഷി സഹകരണ, കര്‍ഷകക്ഷേമ അഡീഷനല്‍ സെക്രട്ടറി ജലജ് ശ്രീവാസ്തവയെ ഉള്‍നാടന്‍ ജലഗതാഗത അഡീഷനല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss