|    Feb 23 Fri, 2018 10:18 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ടെന്നിസ് പൂരത്തിന്ഇന്ന് തുടക്കം

Published : 16th January 2017 | Posted By: fsq

 

മെല്‍ബണ്‍: ഈ വര്‍ഷത്തെ ആദ്യ  ഗ്രാന്റ് സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ ആസ്‌ത്രേലയിന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. നീണ്ട നാളുകള്‍ക്ക് ശേഷം റോജര്‍ ഫെഡറര്‍ തിരിച്ചെത്തുന്നതും ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറേയുടെ ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടമെന്ന മോഹം പൂവണിയുമോ എന്നുമുള്ള ആകാംക്ഷയിലാണ് കായിക ലോകം. 17 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഫെഡറര്‍ കഴിഞ്ഞ ആറുമാസമായി വിശ്രമത്തിലായിരുന്നു. ഇത്തവണത്തെ ആസ്‌ത്രേലിയന്‍ ഓപണില്‍ 17ാം സീഡാണ് ഫെഡറര്‍ഇന്ത്യയുടെ സൂപ്പര്‍ താരം സാനിയ മിര്‍സ ഡബിള്‍സില്‍ മല്‍സരിക്കാനിറങ്ങും. ഇത്തവണത്തെ ടോപ് സീഡ് താരങ്ങളായി പുരുഷ സിംഗിള്‍സില്‍ ബ്രിട്ടീഷ് സൂപ്പര്‍താരം ആന്‍ഡി മുറേയും വനിതകളില്‍ ജര്‍മനിയുടെ ലോക ഒന്നാംനമ്പര്‍ ആഞ്ചലിക് കെര്‍ബറുമാണ്  തിരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ തവണ പുരുഷ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചും വനിതകളില്‍ കെര്‍ബറുമാണ് ചാംപ്യന്‍മാരായത്. എന്നാല്‍ ഇത്തവണ റെക്കോഡിനരികില്‍ നില്‍ക്കുന്ന സെറീന വില്യംസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 22 ഗ്രാന്‍ഡ് സ്ലാമുകളുമായി ഇതിഹാസ താരം സ്‌റ്റെഫി ഗ്രാഫിനൊപ്പമാണ് അമേരിക്കന്‍ ഇതിഹാസം താരമായ സെറീന വില്യംസ്. ഇത്തവണ കിരീടം ചൂടി ചരിത്രത്തിലിടം പിടിക്കാനുറച്ചാകും സെറീന ഇറങ്ങുക. കഴിഞ്ഞ വര്‍ഷത്തപ്പോലെ തന്നെ ഫൈനലില്‍ കെര്‍ബന്‍ സെറീന പോരാട്ടം നടക്കാനാണ് സാധ്യത.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss