|    Jan 22 Sun, 2017 1:09 am
FLASH NEWS
Home   >  Sports  >  Others  >  

ടെന്നിസ് ഡബിള്‍സില്‍ നദാല്‍- ലോപ്പസ് സഖ്യത്തിനു സ്വര്‍ണം; നദാലിന് ഒളിംപിക്‌സ് ഇരട്ട സ്വര്‍ണം

Published : 14th August 2016 | Posted By: SMR

റിയോഡി ജനയ്‌റോ: റിയോ 2016 പുരുഷവിഭാഗം ടെന്നിസില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ മാര്‍ക്ക് ലോപ്പസ് സഖ്യത്തിനു കിരീടം. ഫെനലില്‍ റുമേനിയയുടെ ഫളോറിന്‍ മെര്‍ഗ -ഹോറിയ തേക്കു സഖ്യത്തെയാണ് സ്പാനിഷ് താരങ്ങള്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 3-6, 6-4. 2008
ബെയ്ജിങ് ഒളിംപിക്‌സ് സിംഗിള്‍ ചാംപ്യനായിരുന്ന നദാലിന്റെ രണ്ടാമത് ഒളിംപിക്‌സ് സ്വര്‍ണമാണ് ഇത്. ഇത്തവണ ഫ്രഞ്ച് ഓപണ്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കിയ ലോപ്പസിന്റെ രണ്ടാമത് ലോകോത്തര നേട്ടവുമാണിത്. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും വെള്ളിനേട്ടവുമായി റുമേനിയ ഒളിംപിക്‌സ് മെഡല്‍ പട്ടികയില്‍ അക്കൗണ്ട് തുറന്നു.
ഡബിള്‍സില്‍ കാനഡയുടെ വാസെക് പോസ്പിസില്‍-ഡാനിയേല്‍ നെസ്റ്റര്‍ സഖ്യത്തിനെ കടുത്ത പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചായിരുന്നു സ്പാനിഷ് സഖ്യത്തിന്റെ ഫൈനല്‍ പ്രവേശം.
കൈക്കുഴക്കേറ്റ പരിക്കുമൂലം മാരക്കാനയില്‍ മല്‍സരിക്കുന്നില്ലെന്നായിരുന്നു നദാല്‍ ആദ്യം അറിയിച്ചത്. തുടര്‍ന്നു പങ്കാളിത്തം തീരുമാനമായതോടെ നദാല്‍ തന്നെയായിരുന്നു ഇത്തവണ സ്വന്തം രാജ്യത്തിന്റെ പതാകവാഹകനായത്. പരിക്കുമൂലം കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സിലും നദാലിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക