|    Oct 16 Tue, 2018 2:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ടെന്നിസ് ക്ലബ് അംഗത്വം : വിജിലന്‍സ് നിലപാട് അറിയിക്കണമെന്ന്

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ചെയര്‍മാനും എംഡിക്കുമെതിരായ ഹരജി ഫയലില്‍ സ്വീകരിച്ചു. ട്രിവാന്‍ഡ്രം ടെന്നിസ് ക്ലബ് അംഗത്വം ലഭിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരായ ആരോപണം. വിഷയത്തില്‍ വിജിലന്‍സ് നിലപാട് അടുത്തമാസം ആറിന് അറിയിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നിര്‍ദേശം നല്‍കി. കെഎംഎസ്‌സിഎല്‍ ചെയര്‍മാന്‍ രാജീവ് സന്ദാനന്ദന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. നവജോത് ഹോസ് എന്നിവരാണ് എതിര്‍കക്ഷികള്‍. സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യ ഫാര്‍മസികളിലും മരുന്ന് വാങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയ ഫണ്ടുകളില്‍ നിന്നും 11.50 ലക്ഷം രൂപ തിരിമറി നടത്തി ട്രിവാന്‍ഡ്രം ടെന്നിസ് ക്ലബ് അംഗത്വം നേടിയെന്നാണ് ഹരജിയിലെ ആരോപണം. ഏപ്രില്‍ 21ന് ട്രിവാന്‍ഡ്രം ടെന്നിസ് ക്ലബ്ബില്‍ അംഗത്വം ലഭിച്ചുവെന്നാണ് ഇടുക്കി സ്വദേശിയായ വിനോദിന്റെ ഹരജിയിലെ ആരോപണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss