|    Jul 23 Mon, 2018 11:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ടെന്നിസിയില്‍ പള്ളിയില്‍ വെടിവെയ്പ് ; ഒരാള്‍ മരിച്ചു

Published : 26th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസിലെ ടെന്നിസിയില്‍ ക്രൈസ്തവ ദേവാലയത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഒരു വനിത കൊല്ലപ്പെട്ടു. സംഭവത്തില്‍ അക്രമി അടക്കം ഏഴ് പേര്‍ക്കു പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപോര്‍ട്ടുകളുണ്ട്. 39കാരിയായ മെലാനി സ്മിത്താണ് കൊല്ലപ്പെട്ടത്. ടെന്നിസിയിലെ അന്റിയോക്കിലുള്ള ബെര്‍നെറ്റ് ചാപ്പല്‍ പള്ളിയില്‍ ഞായറാഴ്ചത്തെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കിടെയായിരുന്നു ആക്രമണം. പരിക്കേറ്റവരില്‍ പള്ളിയിലെ പാസ്റ്ററും ഉള്‍പ്പെടും. ആക്രമണം നടത്തിയ ഇമ്മാനുവല്‍ കിഡേഗ സാംസണ്‍ എന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു.സംഭവത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടന്നുവരുകയാണെന്നും പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss