|    Jun 28 Wed, 2017 7:32 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ടെന്നിക്കോയ്: തമിഴ്‌നാട് ജേതാക്കള്‍

Published : 24th December 2015 | Posted By: SMR

കാഞ്ഞങ്ങാട്: കോട്ടപ്പാറ പേരൂര്‍ സദ്ഗുരു പബ്ലിക് സ്‌കൂളില്‍ നടന്ന ദേശീയ സബ് ജൂനിയര്‍ ടെന്നിക്കോയ് ചാംപ്യന്‍ഷിപ്പില്‍ 22 പോയിന്റുകള്‍ നേടി തമിഴ്‌നാട് ഓവറോള്‍ ചാംപ്യന്‍മാരായി. 16 പോയിന്റ് നേടിയ കേരളമാണ് റണ്ണറപ്പ്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം തമിഴ്‌നാടിനെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ്‌നാട് പോണ്ടിച്ചേരിയെയും പരാജയപ്പെടുത്തി. ഇന്റുഡല്‍സ് മല്‍സരത്തില്‍ ഇന്ത്യയിലെ മികച്ച കളിക്കാരനായി കേരള ടീമിന്റെ ക്യാപ്റ്റന്‍ അജയ് അര്‍ജുനെ തിരഞ്ഞെടുത്തു. മാവേലിക്കര മറ്റം സെന്റ് ജോസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മികച്ച കളിക്കാരിയായി കര്‍ണാടകയിലെ കീ ര്‍ത്തനയെ തിരഞ്ഞെടുത്തു. ബംഗളൂരു സിംഗാള്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഡബിള്‍സ് മല്‍സരത്തില്‍ പോണ്ടിച്ചേരിയിലെ മുഹമ്മദ് ആഷിക്ക് അലി ആന്റ് പ്രദീപിനെയും തിരഞ്ഞെടുത്തു. ഗേള്‍സില്‍ കേരളത്തിലെ അര്‍ച്ചിതയും പ്രൃഥ്യാ ലക്ഷ്മിയും മിക്‌സഡ് ഡബിള്‍സില്‍ തമിഴ്‌നാടിന്റെ സൂര്യയും ജനരത്‌നിയെയും തിരഞ്ഞെടുത്തു.
കശ്മീര്‍, ആന്ധ്രാ, തെലുങ്കാന, പോണ്ടിച്ചേരി, തമിഴ്‌നാട്, ഗോവ, ഗുജറാത്ത്, മഹാരാഷ്ട, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, കര്‍ണാടക, കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങള്‍ മല്‍സരത്തില്‍ മാറ്റുരച്ചു. സമാപന സമ്മേളനത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക