|    Aug 20 Sun, 2017 1:33 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ടെന്നസിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ആറു മരണം

Published : 23rd November 2016 | Posted By: SMR

ചറ്റന്‍നൂഗ: യുഎസിലെ ടെന്നസിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ആറു കുട്ടികള്‍ മരിച്ചു. 23 പേര്‍ക്കു പരിക്കേറ്റു. ചറ്റന്‍നൂഗയില്‍ പ്രാദേശിക സമയം ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. വുഡ്‌മോര്‍ എലമെന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തില്‍ ഇടിച്ചു മറിയുകയായിരുന്നു. അഞ്ച് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണു മരിച്ചത്. 35 കുട്ടികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക