|    May 29 Mon, 2017 10:44 pm
FLASH NEWS

ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരം

Published : 23rd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ തൊഴിലവസരങ്ങളും തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ പാക്കേജിന് അംഗീകാരം നല്‍കിയിട്ടുള്ളതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ എംപി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്. സ്‌പെഷ്യല്‍ പാക്കേജ് പ്രകാരം വിവിധ ഇളവുകളും പരിഷ്‌കാരങ്ങളും ഈ മേഖലയില്‍ വരുത്തും. മേഖലയില്‍ പുതിയ ജീവനക്കാരുടെ എംപ്ലോയി പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) തൊഴിലുടമയുടെ വിഹിതത്തിന്റെ 3.67 ശതമാനം സര്‍ക്കാര്‍ വഹിക്കും. പിഎംആര്‍പിവൈ പദ്ധതിപ്രകാരം മൂന്നുവര്‍ഷത്തേക്കു തൊഴിലുടമയുടെ വിഹിതത്തിന്റെ 8.33 ശതമാനം തിരിച്ചുനല്‍കുന്നതിനു പുറമെയാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day