|    Oct 21 Sun, 2018 1:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ടെക്‌സസ്: വെടിവയ്പില്‍ എട്ടുപേര്‍ മരിച്ചു

Published : 12th September 2017 | Posted By: fsq

 

ടെക്‌സസ്: ടെക്‌സസിലെ പ്ലാനോയിലെ ഒരുവീട്ടില്‍ നടന്ന വെടിവയ്പില്‍ എട്ടുപേര്‍ മരിച്ചു. മരിച്ചവരില്‍ കൊലയാളിയും പെടും. ഫുട്‌ബോള്‍ മല്‍സരം കാണുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്നാണ് വിവരം. മരിച്ചവരും കൊലയാളിയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചതില്‍ ഏറെയും യുവാക്കളാണ്. വെടിയുതിര്‍ക്കാനുള്ള കാരണവും വ്യക്തമായിട്ടില്ലെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ് രണ്ടുപേരെ പോലിസെത്തിയാണ് ആശുപത്രിയിലാക്കിയത്. ഇവരുടെ നിലവിലെ അവസ്ഥയോ കൂടുതല്‍ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss