|    Mar 25 Sat, 2017 11:53 am
FLASH NEWS

ടെക്‌സസില്‍ വെടിവയ്പ് നടത്തിയത് വലതുപക്ഷ ഇന്ത്യന്‍ വംശജന്‍

Published : 6th October 2016 | Posted By: SMR

ഹൂസ്റ്റണ്‍: ടെക്‌സസിലെ ഹൂസ്റ്റണ്‍ നഗരത്തില്‍ വെടിവയ്പ് നടത്തി അനേകം പേരെ മാരകമായി പരിക്കേല്‍പ്പിച്ച നാഥന്‍ ദേശായി വലതുപക്ഷ വീക്ഷണം പുലര്‍ത്തുന്ന ഇന്ത്യന്‍ വംശജന്‍. ആഡംബരക്കാറുകള്‍ ഓടിക്കുന്നതില്‍ ഹരംകൊള്ളുന്ന 46കാരനായ ദേശായിയെ പോലിസ് വെടിവച്ചുകൊല്ലുകയായിരുന്നു. നാത്‌സി യൂനിഫോം ധരിച്ചാണ് ദേശായി വെടിയുതിര്‍ത്തത്. ദേശായി ഓടിച്ചിരുന്ന പോര്‍ഷെ കാറില്‍ നിന്ന് പോലിസ് വലതുപക്ഷ വംശീയത പ്രചരിപ്പിക്കുന്ന കുറിപ്പുകളുള്ള നോട്ട്ബുക്ക് കണ്ടെടുത്തു. ദേശായിയുടെ അപാര്‍ട്ട്‌മെന്റ് റെയ്ഡ് ചെയ്ത പോലിസ് അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ കോണ്‍ഫെഡറേറ്റ് വിഭാഗത്തിന്റെ യൂനിഫോമുകള്‍ പിടിച്ചെടുത്തിരുന്നു. കറുത്തവര്‍ക്കെതിരേയുള്ള പീഡനങ്ങള്‍ക്ക് കുപ്രസിദ്ധരായിരുന്നു കോണ്‍ഫെഡറേറ്റ് വിഭാഗം. നാഥന്‍ സഹപ്രവര്‍ത്തകനായ അഭിഭാഷകനുമായി ഉടക്കിയിരുന്നുവെന്ന് പിതാവ് പ്രകാശ് ദേശായി പറയുന്നു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക