|    Jan 20 Fri, 2017 1:33 pm
FLASH NEWS

ടെക്‌നോപാര്‍ക്ക് പരിസരത്ത് പരിശോധന; നിരവധിപേര്‍ പിടിയില്‍

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സി്യക്യിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സംഘം കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് പരിസരത്ത് വ്യാപകമായ പരിശോധന നടത്തി. ചെറുപ്പക്കാര്‍ക്ക് പുകവലിക്കുന്നതിനുള്ള കേന്ദ്രങ്ങളായി കടകളും ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
അതിനിടെ തിരുവനന്തപുരം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ രജിസ്റ്റര്‍ ചെയ്ത ഒന്നര കിലോ കഞ്ചാവ് ഉള്‍പ്പെട്ട കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ടാം പ്രതിയായ നെയ്യാറ്റിന്‍കര താലൂക്കില്‍ നെയ്യാറ്റിന്‍കര വില്ലേജില്‍ വളാകുളം ദേശത്ത് ചരിക്കത്തട്ട് വീട്ടില്‍ ചന്ദ്രന്‍ എന്നു വിളിക്കുന്ന രാജേന്ദ്രനെ കഴിഞ്ഞ ദിവസം രാത്രി നെയ്യാറ്റിന്‍കരയില്‍ നിന്ന് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ ചന്ദ്രന്‍ എന്നു വിളിക്കുന്ന രാജേന്ദ്രന്‍ നെയ്യാറ്റിന്‍കര ഭാഗത്തെ കഞ്ചാവ് വിതരണശൃംഖലയിലെ മുഖ്യകണ്ണിയാണ്.
ഒരു കൊലപാതകക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതിനു ശേഷമാണ് കഞ്ചാവ് കച്ചവടത്തിലും മദ്യക്കച്ചവടത്തിലും സജീവമായത്. പരിശോധനയില്‍ തിരുവനന്തപുരം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനില്‍കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ കെ റെജികുമാര്‍, വി അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ദീപു, ബി എന്‍ ജസീം, പി എന്‍ അനില്‍കുമാര്‍, ഡ്രൈവര്‍ രതീഷ് എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് സംഘം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക