|    Oct 20 Sat, 2018 1:52 pm
FLASH NEWS

ടെക്‌നോപാര്‍ക്ക് നാലാംഘട്ട പ്രവര്‍ത്തനം ഉടന്‍ തുടങ്ങും

Published : 19th August 2016 | Posted By: SMR

എം എം അന്‍സാര്‍

കഴക്കൂട്ടം: ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഇതോടെ പള്ളിപ്പുറത്തിന്റെയും മംഗലാപുരത്തിന്റെയും മുഖഛായ മാറും. ടെക്‌നോപാര്‍ക്കി ല്‍ നിന്നും ഏകദേശം ഏഴു കിലോമീറ്റര്‍ മാറി മംഗലാപുരത്തിനും പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനും ഇടയിലായി ദേശീയ പാതയ്ക്കിരുവശവും 2005ല്‍ ഏറ്റെടുത്തു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച 450 ഏക്കര്‍ ഭൂമിയിലാണ് ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസനമായ ടെക്‌നോസിറ്റിയ്ക്കു തുടക്കമാവുന്നത്.
ഇതിനായി കഴിഞ്ഞ ബജറ്റില്‍ കേരളാ സര്‍ക്കാര്‍ 900 കോടി രൂപ അനുവദിച്ചിരുന്നു. എട്ടുലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങ ള്‍ക്കു രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ രണ്ടുലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു അടുത്തദിവസങ്ങളില്‍ തുടക്കമാവും. ഇതിന്റെ ഉല്‍്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
നിലവില്‍ 9 കോടി രൂപ മുടക്കി ചുറ്റുമതില്‍ നിര്‍മിച്ചിട്ടുണ്ട് ഐടിക്കും അനുബന്ധ മേഖലക്കുമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു നഗരം രൂപപ്പെടുത്തുക എന്നതാണ് ടെക്‌നോസിറ്റിയുടെ ലക്ഷ്യം. സംസ്ഥാനത്ത്, അതിലുപരി ഇന്ത്യയിലെ തന്നെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്കാക്കി ടെക്‌നോസിറ്റിയെ മാറ്റാനാണ് അധികൃതരുടെ ശ്രമം. പൂര്‍ണതയില്‍ എത്തികൊണ്ടിരിക്കുന്ന കഴക്കൂട്ടത്തെ ടെക്‌നോപാര്‍ക് കാംപസ് സോഫ്റ്റുവെയര്‍ കമ്പനികള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ ടെക്‌നോസിറ്റി എല്ലാം തികഞ്ഞ ഒരു ഐടി നഗരമായി മാറാനും ഇനി ഒരുപാട് നാള്‍ വേണ്ടി വരില്ല. എംബഡഡ് സിസ്റ്റം ഡെവലപ്‌മെന്റ്, എന്റര്‍െ്രെപസ് റിസോഴ്‌സ് പ്ലാനിങ്, പ്രൊസസ് കണ്‍ഡ്രോള്‍ സോഫ്റ്റ്‌വെയര്‍ ഡിസൈന്‍, എന്‍ജിനിയറിങ് ആന്റ് കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈ ന്‍ തുടങ്ങിയ മേഖലയിലുള്ള നിരവധി വിദേശ സ്വദേശ കമ്പനികള്‍ ടെക്‌നോ സിറ്റിയില്‍ വരുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്.
കൂടാതെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി കമ്പനികളും ഇവിടെ മുതല്‍ മുടക്കും. ഐടി കമ്പനികള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാളുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, കായിക വിനോദ കേന്ദ്രങ്ങള്‍, വ്യത്യസ്തമായ സിനിമാ തിയേറ്ററുകള്‍, ഹോട്ടലുകള്‍ എന്നിവയാണ് ടെക്‌നോസിറ്റിയിലെ മുഖ്യ സൗകര്യങ്ങള്‍. ആദ്യഘട്ടം പൂര്‍ത്തിയാവുന്നതോടെ പതിനായിരങ്ങള്‍ക്ക് ജോലി ലഭിക്കുമെന്നും രണ്ടാംഘട്ടം പൂര്‍ത്തിയാതാവുന്നതോടെ ഒരുലക്ഷത്തിലേറെ പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് കരുതുന്നത്.
10 വര്‍ഷം കൊണ്ട് 10,000 കോടി നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഏറ്റെടുത്ത നാന്നൂറ്റി അന്‍പതേക്കര്‍ ഭൂമിയില്‍ കുറെ ഭാഗം പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചിരുന്നു. സണ്‍ ടെക് മുപ്പത്തി നാലേക്കറില്‍ പുതിയ ഐടി ക്യാംപസും ഇവിടെ നിര്‍മിക്കുമെന്നറിയുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടാറ്റാ കണ്‍സള്‍ട്ടന്‍സ് സര്‍വീസ് 3500 കോടി മുതല്‍ മുടക്കി ഗ്ലോബല്‍ ലേണിങ് അക്കാഡമി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സമയബന്ധിതമായി സ ര്‍ക്കാര്‍ പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുന്ന ടെക്‌നോസിറ്റി യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശമാകെ വികസനത്തിന്റെ പൂര്‍ത്തിയ അല്‍ഭുതങ്ങളാണ് തുറക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss