|    Oct 23 Mon, 2017 4:28 am

ടെക്‌നോപാര്‍ക്കിന് മുന്നില്‍ പിടിച്ചുപറി; ജീവനക്കാരെ തടഞ്ഞ് പഴ്‌സും മൊബൈല്‍ ഫോണും കവര്‍ന്നു

Published : 12th October 2016 | Posted By: Abbasali tf

കഴക്കൂട്ടം: ടെക്‌നോപാര്‍ക്കിന് മുന്നില്‍ പിടിച്ചുപറി. ഹോസ്റ്റലില്‍ നിന്ന് രാത്രി ഭക്ഷണം കഴിക്കാന്‍ പോയ പാര്‍ക്ക് ജീവനക്കാരികളായ മൂന്ന് പേരെ തടഞ്ഞു നിര്‍ത്തി കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പഴ്‌സും കവര്‍ന്നു. പാര്‍ക്കിന് എതിര്‍വശത്തുള്ള ഇടറോഡില്‍ വച്ച് ചൊവ്വാഴ്ച രാത്രി എട്ടരയോടുകൂടിയായിരുന്നു സംഭവം. ഹോസ്റ്റലില്‍ നിന്നും ഇറങ്ങി സമീപത്തുള്ള കടയില്‍ ഭക്ഷണം കഴിക്കാന്‍ പോയ ജീവനക്കാരികളെ യുവാവ് തടഞ്ഞ് നിര്‍ത്തി മൊബൈല്‍ ഫോണും പഴ്‌സും തട്ടിയെടുക്കുകയായിരു ന്നു.  യുവതികളുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും മോഷ്ടാവ് ആളൊഴിഞ്ഞ പുരയിടത്തിലെ മതില്‍ ചാടി ഓടി മറയുകയായിരുന്നു. പോലിസും നാട്ടുകാരും തിരഞ്ഞുവെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ടെക്‌നോപാര്‍ക്കിന് പരിസരത്തുള്ള ഇടറോഡുകളില്‍ തെരുവു വിളക്കുകള്‍ കത്താത്തതും മോഷ്ടാക്കള്‍ക്ക് സഹായകരമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴക്കൂട്ടം പോലിസ് അന്വേഷണം ആരംഭിച്ചു. സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പേരുകള്‍ വെളിപ്പെടുത്താന്‍ ജീവനക്കാരികള്‍ തയ്യാറായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക