|    Oct 21 Sun, 2018 10:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോല്‍സവം : മലപ്പുറം വട്ടംകുളം സ്‌കൂളിന് കിരീടം

Published : 23rd January 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോല്‍സവത്തില്‍ മലപ്പുറം വട്ടംകുളം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിരീടം. 108 പോയിന്റുമായാണ് ഇവര്‍ ജേതാക്കളായത്. 106 പോയിന്റുമായി കോഴിക്കോട് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ രണ്ടാംസ്ഥാനവും 105 പോയിന്റുനേടി കുറ്റിപ്പുറം ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. ആണ്‍കുട്ടികളില്‍ പെരിന്തല്‍മണ്ണ ടെക്്‌നിക്കല്‍ സ്‌കൂളിലെ സി പി ശ്രീകാന്ത് വ്യക്തിഗത ചാംപ്യനായപ്പോള്‍ പെണ്‍കുട്ടികളില്‍ കാപ്പശ്ശേരി ടെക്‌നിക്കല്‍ സ്‌കൂളിലെ സോണ മോഹനും കെ എസ് ദേവികയും ചാംപ്യന്‍പട്ടം പങ്കുവച്ചു. നെടുമങ്ങാട് മഞ്ച ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടന്ന 39ാമത് കലോല്‍സവത്തിന്റെ സമാപനസമ്മേളനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവും സാങ്കേതികത്തികവാര്‍ന്നതുമായ വിദ്യാഭ്യാസം പൂര്‍ണമായി സാക്ഷാത്കരിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസം നേടിയാല്‍ മാത്രം പോരെന്നും അത് പ്രയോഗിക്കാനുളള വിവേകം സ്വായത്തമാക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയികള്‍ക്കുള്ള സമ്മാനദാനവും സ്പീക്കര്‍ നിര്‍വഹിച്ചു. സി ദിവാകരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ലേഖ വിക്രമന്‍, പി ഹരികേശന്‍ നായര്‍, ജെ റോസല, സി സാബു, എ ഷാജി, എ സി വേലായുധന്‍, സിറിയക് ജോസ് സംസാരിച്ചു. ഒന്നും രണ്ടും സ്ഥാനം നേടിയ സ്‌കൂളുകള്‍ക്ക് സി ദിവാകരന്‍ എംഎല്‍എ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രോഫിയും നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss