|    Dec 17 Mon, 2018 5:38 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സയന്‍സ് ഫെയര്‍ കോട്ടയത്ത്

Published : 25th November 2018 | Posted By: kasim kzm

കോട്ടയം: രണ്ടാമത് ഓള്‍ കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഫെയറിന് ഈ മാസം 29, 30 തിയ്യതികളില്‍ കോട്ടയം പാമ്പാടി ടെക്‌നിക്കല്‍ സ്‌കൂള്‍ വേദിയാവും. പാമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ പാമ്പാടി മേള ഉദ്ഘാടനം ചെയ്യും. 29ന് ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് വയറിങ്, ഷീറ്റ് മെറ്റല്‍, കാര്‍പെന്‍ട്രി, പാഴ്‌വസ്തുക്കള്‍കൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നീ വിഭാഗങ്ങളിലെ തല്‍സമയ മല്‍സരങ്ങളും 30ന് പ്രവര്‍ത്തനമാതൃക, നിശ്ചലമാതൃക എന്നീ മല്‍സരങ്ങളും തുടര്‍ന്ന് പൊതുജനങ്ങള്‍ക്കായുള്ള പ്രദര്‍ശനവും നടക്കും.
കുട്ടികളുടെ വൈജ്ഞാനികനേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്കു കാണുന്നതിനും പുതിയ കുട്ടികള്‍ക്ക് സാങ്കേതികവിദ്യ പഠിക്കുന്നതിന് പ്രചോദനമുണ്ടാക്കുന്നതിനുമാണ് ഫെയറുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 39 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നുള്ള 360ല്‍പരം വിദ്യാര്‍ഥികള്‍ മല്‍സരങ്ങളില്‍ മാറ്റുരയ്ക്കും. ലഭിക്കുന്ന ഗ്രേഡ് അനുസരിച്ച് വിജയികള്‍ ഗ്രേസ് മാര്‍ക്കിനും അര്‍ഹരാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss