|    Jan 24 Wed, 2018 5:20 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ടൂറിസ്റ്റ് ഹോമിലെ കൊലപാതകം: പ്രതി അറസ്റ്റില്‍

Published : 9th July 2016 | Posted By: SMR

കുറ്റിപ്പുറം: ടൂറിസ്റ്റ് ഹോമില്‍ പൊന്നാനി സ്വദേശിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റിലായി. കൊല്ലപ്പെട്ട പള്ളിപ്പറമ്പില്‍ അസീസിന്റെ(57) സുഹൃത്തായ പൊന്നാനി മീന്‍തെരുവ് സ്വദേശി ആളപ്പന്‍ അഷ്‌റഫിനെ(46) ആണ് വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണു കുറ്റിപ്പുറത്തെ വണ്‍വേ റോഡിനോടു ചേര്‍ന്ന ടൂറിസ്റ്റ് ഹോമില്‍ അസീസ് കൊലചെയ്യപ്പെട്ടത്. രാത്രി 10ഓടെയാണ് അസീസും സുഹൃത്ത് അഷ്‌റഫും ചേര്‍ന്ന് ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തത്.
ഒരുമണിക്കൂറിനുശേഷം അഷ്‌റഫ് മുറിയുടെ താക്കോല്‍ റിസപ്ഷനില്‍ ഏല്‍പ്പിച്ച് ചായകുടിച്ചുവരാമെന്നു പറഞ്ഞു പുറത്തുപോവുകയായിരുന്നു. അതിനിടെ മറ്റൊരാള്‍ക്കു മുറി നല്‍കാനായി റൂംബോയ് എത്തിയപ്പോഴാണ് അടച്ചിട്ട മുറിയില്‍നിന്ന് ഒരാളുടെ ഞരക്കം കേട്ടത്. സംശയം തോന്നിയ ടൂറിസ്റ്റ് ഹോം ഉടമ മുറി തുറന്നുനോക്കിയപ്പോള്‍ കണ്ടത് തലയ്ക്കു മാരകമായി മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്ന അസീസിനെയായിരുന്നു. പിന്നീട് കുറ്റിപ്പുറം പോലിസിന്റെ സാന്നിധ്യത്തില്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
അറസ്റ്റിലായ അഷ്‌റഫ് പോക്കറ്റടിക്കാരനാണെന്ന് കേസന്വേഷിക്കുന്ന വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ്‌കുമാര്‍ ബഹ്‌റയുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. അറസ്റ്റിലായ അഷ്‌റഫിനെ സംഭവം നടന്ന ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുവന്ന് തെളിവെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day