|    Jul 21 Sat, 2018 1:35 am
FLASH NEWS

ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് അനാശാസ്യം; ആറു പേര്‍ അറസ്റ്റില്‍

Published : 18th September 2017 | Posted By: fsq

 

ആലപ്പുഴ: ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ ആറു പേര്‍ അറസ്റ്റില്‍. ജില്ലാ പോലിസ് മേധാവി എസ് സുരേന്ദ്രന്‍നു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. എസ്പി കായംകുളം സിഐക്ക് നല്‍കിയ നിര്‍ദേശ പ്രകാരം കായംകുളം സിഐയും സംഘവും കായംകുളം, ചിറക്കടവം എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചു വരുന്ന ചിക്കൂസ് ടൂറിസ്റ്റ് ഹോം എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് രണ്ട് സ്ത്രീകളും, മൂന്ന് പുരുഷന്മാരും, ലോഡ്ജ് ജീവനക്കാരനും  ഉള്‍പ്പടെ ആറു പേര്‍ പിടിയിലായത്. പത്തനംതിട്ട ജില്ലയില്‍, മൈലപ്പറ, ചീന്തല്‍ത്തടം, വലിയ തറയില്‍, സത്യന്‍ (52), പത്തനംതിട്ട മെഴുവേലി, കരിത്തോട്ട മരോട്ടി തടത്തില്‍ അരുണ്‍ രാജ് (27), പത്തനംതിട്ട, മെഴുവേലി, കരിത്തോട്ട, ലക്ഷ്മി പുരം വീട്ടില്‍ പ്രിന്‍സ് (38), പത്തനംതിട്ട സ്വദേശിനികളായ രണ്ട് സ്ത്രീകള്‍, ലോഡ്ജ് ജീവനക്കാരനായ കായംകുളം വില്ലേജില്‍, പെരിങ്ങാല, മോടത്തു കിഴക്കതില്‍ മുരളീധരന്‍പിള്ള എന്നിവരാണ് അറസ്റ്റിലായത്. ലോഡ്ജ് ഉടമക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ആലപ്പുഴ ജില്ലാ പോലിസ് മേധാവി പുതുതായി ആരംഭിച്ച ഓപറേഷന്‍ തണ്ടറിലേക്കു ലഭിച്ച വിവരത്തിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള രഹസ്യ വിവരങ്ങള്‍ ജില്ലാ പോലിസ് മേധാവിയുടെ നമ്പരിലേക്കോ, 9497910100, 1090 എന്നീ നമ്പരുകളിലേക്കോ അറിയിക്കാം എന്ന് പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss