|    Oct 22 Mon, 2018 5:54 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘം പിടിയില്‍

Published : 13th September 2017 | Posted By: fsq

 

കൊച്ചി: എറണാകുളം ടൗണിലും പരിസര പ്രദേശങ്ങളിലും  വന്‍തോതില്‍ സിന്തറ്റിക് മയക്കുമരുന്നുകളും കഞ്ചാവും വി ല്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍ പിടിയില്‍. തൃപ്പൂണിത്തറ  കോട്ടപ്പുറം എന്ന സ്ഥലത്ത് താമസിക്കുന്ന  സുരേഘ്, തൃപ്പൂണിത്തുറ സൗത്ത് ദേശത്ത്  ഗോവിന്ദ് വേണുഗോപാല്‍, തൃപ്പൂണിത്തുറ മരട്  വിഘ്‌നേഷ് എന്നിവരെയാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി ലക്ഷമണനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സുരേഘിന്റെ പക്ക ല്‍ നിന്നും എല്‍എസ്ഡി മയക്കുമരുന്നു സ്റ്റാമ്പുകളും  കഞ്ചാവും, ഗോവിന്ദ് വേണുഗോപാലിന്റെ കൈയില്‍ നിന്ന് 2.74 ഗ്രാം എംഡിഎംഎ എക്്സ്റ്റാസി എന്ന സിന്തറ്റിക് മയക്കുമരുന്നും പിടിച്ചെടുത്തു. സുരേഘിനെ  രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയി ലെടുത്തത്. ഇയാളില്‍ നിന്നു ലഭിച്ച  വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  ഗോവിന്ദ് വേണുഗോപാലിനെ അറസ്റ്റ് ചെയ്തത്.  തൃപ്പൂണിത്തുറ മരട് ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് വി ഘ് നേഷിനെ എല്‍എസ്ഡി  മയക്കുമരുന്നു സ്റ്റാമ്പുകളും  കഞ്ചാവുമായി  പിടികൂടിയത്. മയക്കുമരുന്നുകള്‍ ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നു വന്‍തോതില്‍  വാങ്ങി കൊച്ചി, വാഗമണ്‍, സൂര്യനെല്ലി എന്നിവിടങ്ങളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss