|    Jan 17 Tue, 2017 6:25 am
FLASH NEWS

ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂല നിലപാടെടുക്കും: എക്‌സൈസ് മന്ത്രി

Published : 19th August 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തില്‍ മാറ്റംവരുത്തണമെന്ന നിലപാട് ആവര്‍ത്തിച്ച് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ വീണ്ടും രംഗത്ത്. മദ്യനിരോധനത്തിനുശേഷം ടൂറിസം മേഖലയില്‍നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും കത്ത് നല്‍കിയതിനു പിന്നാലെയാണ് ടൂറിസം മന്ത്രി പരസ്യമായി നിലപാട് വ്യക്തമാക്കിയത്.
മദ്യവില്‍പനയില്‍ വരുത്തിയ നിയന്ത്രണം ടൂറിസത്തെ വിപരീതമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കേരളത്തില്‍ മദ്യം ഒഴുക്കണമെന്നു പറയുന്നില്ലെങ്കിലും ടൂറിസം കേന്ദ്രങ്ങള്‍ക്കു സമീപമുള്ള ബാറുകളിലെങ്കിലും മദ്യം ലഭ്യമാക്കണമെന്നതാണ് തന്റെ ആവശ്യം. കോടികള്‍ നിക്ഷേപം നടത്തിയവരെ പ്രതിസന്ധിയിലാക്കുന്നതാണ് നിലവിലെ നയം. ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും വകുപ്പിന്റെ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രിയുടെ വാദങ്ങളെ ശരിവയ്ക്കുന്ന നിലപാടാണ് എക്‌സൈസ് മന്ത്രിയും സ്വീകരിച്ചത്. മദ്യനയത്തില്‍ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ നിലപാടെടുക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മദ്യനയത്തില്‍ മാറ്റം ആവശ്യമാണെന്ന ടൂറിസം മന്ത്രി എ സി മൊയ്തീന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കാര്യമായി ഗുണംചെയ്തില്ലെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വിവാദമായിരുന്നു. എന്നാല്‍, പ്രസ്താവന വളച്ചൊടിച്ചതാണെന്നും പൂട്ടിയ ബാറൂകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നും ചൂണ്ടിക്കാട്ടി ചെന്നിത്തല രംഗത്തെത്തുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക