|    Mar 26 Sun, 2017 6:45 pm
FLASH NEWS

ടൂറിസത്തിന്റെ മറവിലെ മദ്യശാലകള്‍ അപലപനീയം: മെത്രാപോലീത്ത

Published : 16th September 2016 | Posted By: SMR

തിരുവല്ല: സംസ്ഥാന ടൂറിസത്തിന്റെ മറവില്‍ നാടിനെ മദ്യശാലയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപോലീത്ത പറഞ്ഞു. മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ പ്രതിനിധിമണ്ഡലത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കുടുംബസമാധാനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും പ്രധാന ശത്രുവാണ് മദ്യം. ഈ സാമൂഹിക വിപത്തിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ എന്ന ഓമനപ്പേരില്‍ മദ്യം വിളമ്പുന്ന ശൈലിയാണ് തുടരുന്നതെങ്കില്‍ മദ്യരഹിത കേരളം എന്ന ലക്ഷ്യം മരീചികയായി മാത്രം അവശേഷിക്കും.
ഇക്കാര്യത്തില്‍ ജാഗ്രതയോടെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൃഗസ്‌നേഹത്തിന്റെ പേരില്‍ തെരുവുനായ്ക്കളെ യഥേഷ്ടം വിഹരിക്കാന്‍ അനുവദിക്കുന്നത് മനുഷ്യന്റെ സൈ്വരജീവിതം അപകടത്തിലാക്കും. ഈ യാഥാര്‍ഥ്യം കണ്ടില്ലെന്നു നടിക്കുന്നത് ഒരു ഭരണകൂടത്തിനും ഭൂഷണമല്ല. വീട്ടിലെ ഭക്ഷണവസ്തുക്കള്‍ തെരുവില്‍ വലിച്ചെറിയുന്ന മലയാളിയുടെ അത്യാധുനിക സംസ്‌കാരമാണ് തെരുവില്‍ ഒത്തുകൂടാന്‍ നായ്ക്കളെ പ്രേരിപ്പിക്കുന്നത്.
ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംഘര്‍ഷത്തിന്റെ പാത ഉപേക്ഷിച്ച് കൂട്ടായി പ്രശ്‌നം ചര്‍ച്ച ചെയ്ത് ഉചിതമായ നടപടി എടുക്കണമെന്നും മെത്രാപോലീത്ത പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക