|    Oct 22 Sun, 2017 2:06 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ടൂറിസം വകുപ്പില്‍ ഫയല്‍ തീര്‍പ്പാക്കാന്‍ അടിയന്തര നടപടി

Published : 13th August 2016 | Posted By: SMR

തിരുവനന്തപുരം: ടൂറിസം വകുപ്പിലെ ഫയല്‍ തീര്‍പ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി എ സി മൊയ്തീന്റെ നിര്‍ദേശം. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ഫയല്‍ തീര്‍പ്പാക്കല്‍ സംബന്ധിച്ച് മൂന്നു മാസത്തിലൊരിക്കല്‍ മന്ത്രിതലത്തില്‍ അവലോകന യോഗം ചേരും. നിയമസഭ, പാര്‍ലമെന്റ് ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കി എന്ന് ഉറപ്പുവരുത്താനും എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി എല്ലാ ജനപ്രതിനിധികളുടെ കത്തുകള്‍ക്ക് കാലതാമസം കൂടാതെ മറുപടി നല്‍കാനും തീരുമാനിച്ചു. നിലവില്‍ കുടിശ്ശികയുള്ള ഫയലുകളുടെ പകുതി ഒരു മാസം കൊണ്ട് തീര്‍പ്പാക്കണം. ടൂറിസം വകുപ്പിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ഫയല്‍ നീക്കം ടൂറിസം വകുപ്പുമായി ഏകോപനം നടത്തി ത്വരിതപ്പെടുത്താന്‍ അഡീഷനല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക