|    Jul 22 Sun, 2018 10:12 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ടൂറിസം മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല : കേന്ദ്രമന്ത്രി

Published : 15th September 2017 | Posted By: fsq

 

കൊച്ചി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് സംസ്ഥാനത്തെ ടൂറിസം മേഖല നേരിടുന്ന വലിയ പ്രശ്‌നമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. എറണാകുളം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടോയ്‌ലറ്റുകള്‍ പോലുള്ള അടിസ്ഥാന കാര്യങ്ങളാണ് ആദ്യം ഒരുക്കിനല്‍കേണ്ടത്. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന മൂന്നാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വേണ്ടത്ര സൗകര്യങ്ങളൊരുക്കാന്‍ സാധിച്ചിട്ടില്ല. ശരിയായ പദ്ധതിയുണ്ടാക്കുകയും നടപ്പാക്കുന്നതിന് സ്വകാര്യമേഖലയെ ഏല്‍പ്പിക്കുകയുമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതു പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് കര്‍മപദ്ധതി തയ്യാറാക്കും. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള ടൂറിസം വികസനമാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബീഫിനെ കുറിച്ച് ഒഡീഷയില്‍ തമാശയായി പറഞ്ഞ ചില കാര്യങ്ങളാണു പിന്നീട് വിവാദമായത്. വിദേശങ്ങളില്‍ നല്ല ബീഫ് കിട്ടും. അവിടെ നിന്ന് ഇവിടെ വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് താന്‍ തമാശയായി ചോദിച്ചത്. ഈ പരാമര്‍ശമാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായി നല്ല ബന്ധമാണ്. ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാലും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിന് വില കൂടുമ്പോഴും ഇന്ത്യയില്‍ സാധനങ്ങള്‍ക്കൊന്നും വില കൂടിയിട്ടില്ലെന്നും ഇന്ത്യയില്‍ പണപ്പെരുപ്പം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss