|    Oct 24 Wed, 2018 6:08 am
FLASH NEWS

ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തിയ ചെറുപുഴ നീന്തല്‍ പരിശീലന വിനോദസഞ്ചാര പദ്ധതി ഇഴയുന്നു

Published : 1st May 2017 | Posted By: fsq

 

കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ചെറുപ്പുഴ നീന്തല്‍ പരിശീലന കേന്ദ്രം വിനോദ സഞ്ചാര പദ്ധതി നീളുന്നു. ഊര്‍ങ്ങാട്ടിരി ‘കിഴുപറമ്പ് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട ചെറുപ്പുഴ പാലത്തിന് സമീപമായി പുഴയില്‍ തടയണ നിര്‍മ്മിച്ച് നീന്തല്‍ പരിശീലന കേന്ദ്രമൊരുക്കാനുള്ള ജനകീയ ആവശ്യമാണ് ചുവപ്പ് നാടയില്‍ കുരുങ്ങിയത്. ചുരുങ്ങിയചിലവില്‍ തടയണ നിര്‍മിച്ച് നീന്തല്‍ സൗകര്യമൊരുക്കാന്‍ കഴിയുകയും മറ്റു നീന്തല്‍ പരിശീലന കേന്ദ്രങ്ങളില്‍ ജലം നിറക്കുന്ന അവസ്ഥ പുഴയായതുകൊണ്ട് ഒഴിവായി കിട്ടുകയും ചെയ്യും. പദ്ധതി പ്രദേശത്ത് ഇരുകരകളിലും വിനോദ സഞ്ചാരത്തിന് പാര്‍ക്കുകള്‍ ഒരുക്കിയാല്‍വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും എല്‍പി, യുപി, ഹൈസ്‌കൂള്‍ കോളേജ് ,സ്വകാര്യ വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 16 സ്ഥാപനങ്ങളിലായി ഇരുപത്തി മൂന്നായിരം കുട്ടികള്‍ പഠിക്കുന്ന പ്രദേശമാണിത്. 2015ല്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി അബദുറബ്ബ് അഭ്യന്തര വകുപ്പുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലന സൗകര്യമൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ ഭാഗമായി ജല രക്ഷാപദ്ധതി പ്രകാരം പന്ത്രണ്ടു വയസു മുതല്‍ പതിനഞ്ച് വയസു വരെ യുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ പരിശീലനം നല്‍കി തുടങ്ങിയിരുന്നു. മൂര്‍ക്കനാട് കടവില്‍  വിദ്യാര്‍ഥികള്‍ തോണിയപകടത്തില്‍  മുങ്ങിമരിച്ചതിനു ശേഷം അരീക്കോട് പത്തനാപുരം, തെരട്ടമ്മല്‍ ഭാഗങ്ങളിലെ ജനകീയ കൂട്ടായ്മയില്‍ രൂപപ്പെട്ട ജനകീയ സമിതിയില്‍ ദേശീയ മാസ്റ്റേഴ്‌സ നീന്തല്‍ താരങ്ങളെയടക്കം  ഉള്‍പ്പെടുത്തി രുപികരിച്ച സമിതിയില്‍ കെ എം സലിം ക ണ്‍വീനര്‍, റസാഖ് കാരണത്ത് ചെയര്‍മാന്‍, അബ്ദുറഹിമാന്‍ എഞ്ചിനിയര്‍, യു സമീര്‍, കെ സി റഹീം പി ടി അബ്ദുള്ള മാസ്റ്റര്‍ ഉള്‍പ്പെട്ട സമിതിയില്‍ കെ എം സലിം നല്‍കിയ നിവേദനങ്ങളുടെ അംഗീകാരമാണ് ചെറുപ്പുഴ നീന്തല്‍ പരിശീലന  വിനോദ സഞ്ചാരപദ്ധതിയെന്ന് വിവരവകാശ രേഖകളില്‍ നിന്ന് വ്യക്തമായി. പദ്ധതി യാഥാര്‍ത്ഥ്യമാകാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭാരവാഹികള്‍ ഏറനാട് മണ്ഡലം എംഎല്‍എയെ സമീപിക്കുകയും അദ്ദേഹമത് നിരുല്‍സാഹപ്പെടുത്തിയ അനുഭവമാണ് ഉണ്ടായതെന്ന് സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ക്ക് എംഎല്‍എ ഫണ്ട് വകയിരുത്തിയ മണ്ഡലങ്ങളുമുണ്ട്. മുന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫിസര്‍ താല്‍കാലിക നീന്തല്‍ പരിശീലനത്തിന് സൗകര്യമൊരുക്കാന്‍ ഊര്‍ങ്ങാട്ടീരി പഞ്ചായത്തിനോട് ഉത്തരവിട്ടിരുന്നു. മണല്‍ചാക്ക് നിറച്ച് നിര്‍മിക്കാനായിരുന്നു നിര്‍ദ്ദേശം’ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തയ്യാറായെങ്കിലും പ്ലാസ്റ്റിക് ചാക്ക് പരിസ്ഥിതിയെ ബാധിക്കുമെന്ന കാരണത്താ ല്‍ തടസപ്പെട്ടു. ടൂറിസത്തിന് പ്രാധാന്യം നല്‍കി ജല വിനോദ മല്‍സരങ്ങള്‍ സംഘടിപ്പിച്ചാല്‍ റവന്യൂ വരുമാനം കുറവുള്ള പിന്നാക്ക പഞ്ചായത്തായ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന് വരുമാനമാക്കി മാറ്റുവാനും തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും കഴിയും. റവന്യൂ വകുപ്പ് ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംയുക്തമായാണ് സര്‍വ്വേ നടത്തി പദ്ധതി സമര്‍പ്പിക്കേണ്ടത്. നിരവധി തവണ ഈ ആവശ്യമുന്നയിച്ചപ്പോള്‍ സമയ കുറവാണെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മികച്ച നീന്തല്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും സൗജന്യമായി പരിശീലനം നല്‍കാന്‍ സന്നദ്ധരാണെന്നും ദേശീയ മാസ്റ്റേഴ്‌നീന്തല്‍ താരമായ  കെ സി റഹിം, കണ്‍വീനര്‍  എന്നിവര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss