|    Jul 17 Tue, 2018 11:37 am
FLASH NEWS

ടൂറിസം പദ്ധതികള്‍ക്കായി കണ്ണന്താനത്തിന് എംഎല്‍എയുടെ നിവേദനം

Published : 16th September 2017 | Posted By: fsq

 

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ ടൂറിസം പദ്ധതികള്‍ സംബന്ധിച്ച നിവേദനം കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സമര്‍പിച്ചതായി ഡോ. എന്‍ ജയരാജ് എംഎല്‍എ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് സമര്‍പിച്ചിട്ടുള്ള വിവിധ പദ്ധതികള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനായിട്ടാണ് നിവേദനം സമര്‍പിച്ചിട്ടുള്ളത്.മണിമലയാറ്റില്‍ കാഞ്ഞിരപ്പള്ളി കരിമ്പുകയം ഭാഗത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്ന വള്ളംകളി പുനരാരംഭിക്കുക, മണിമലയാറില്‍ കുളത്തൂര്‍മൂഴിക്ക് സമീപം നിര്‍മിക്കാനായി നടപടി പുരോഗമിച്ചു വരുന്ന പുതിയ ചെക്ക് ഡാമിന് സമീപത്തായിട്ടുള്ള രണ്ട് ഏക്കര്‍ തുരുത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി ടൂറിസം കേന്ദ്രമാക്കി മാറ്റുക, ആദ്യഘട്ടം പൂര്‍ത്തിയായിട്ടുള്ള പള്ളിക്കത്തോട് പഞ്ചായത്തിലെ അരുവിക്കുഴി ടൂറിസം പദ്ധതിയുടെ പൂര്‍ത്തീകരണം, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വട്ടകപ്പാറ ടൂറിസം പദ്ധതി, മേലരുവി ടൂറിസം പദ്ധതി എന്നിവയുടെ പൂര്‍ത്തീകരണം എന്നിങ്ങനെ ലോക ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയമായി മാറാന്‍ ഉതകുന്ന വിവിധ പദ്ധതികളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പം തന്നെ നിര്‍ദിഷ്ട എരുമേലി വിമാനത്താവളം പൂര്‍ത്തിയാക്കുന്നതില്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചതായും എംഎല്‍എ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss