|    Aug 14 Tue, 2018 1:52 pm
FLASH NEWS

ടൂറിസം പദ്ധതികളില്ല: അവഗണനയുടെ തുരുത്തായി വടകര സാന്‍ഡ്ബാങ്ക്‌സ്

Published : 24th September 2017 | Posted By: fsq

 

വടകര: തീര സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ എണം നാള്‍ക്കം നാള്‍ വര്‍ധിക്കുന്തോറും വടകര സാന്‍ഡ്ബാങ്ക്‌സ് വിനോദ സഞ്ചാര കേന്ദ്രത്തിന് അവഗണന മാത്രം. ടൂറിസം വികസനത്തിന് പുതിയ പദ്ധതികളോ രൂപരേഖയോ ഇല്ലാത്തതിനാല്‍ കടത്തനാടിന്റെ ഈ പ്രധാന സൗന്ദര്യ തീരം അവഗണനയുടെ തുരുത്തായി മാറി. കോടികള്‍ മുടക്കി ഇവിടെ നിര്‍മിച്ച ഷെഡുകളും ഗ്രാനൈറ്റ്  ഇരിപ്പിടങ്ങളും മറ്റും നശിക്കുകയാണ്. സാന്‍ഡ്ബാങ്ക്‌സില്‍ ശാസ്ത്രീയമായ പദ്ധതികളും പരിചരണമില്ലാത്തതിനാല്‍ നിലവിലുള്ള സംകര്യങ്ങളും നാശത്തിന്റെ വക്കിലാണ്. കാട് മൂടി  കിടന്നിരുന്ന സാന്റ്ബാങ്ക്‌സ് നവീകരിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കുന്ന കാലത്ത് സംസ്ഥാന ടൂറിസം വകുപ്പാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. അന്നത്തെ സര്‍ക്കാര്‍ ഇതിനായി 2 കോടി വകയിരുത്തുകയും ചെയ്തു. ഇതിന്റെ ആദ്യഘട്ടത്തില്‍ 95 ലക്ഷം ചെലവഴിച്ച് പ്രവൃത്തികള്‍ ആരംഭിച്ചു. രണ്ടാം ഘട്ടവും ഫണ്ട് ലഭ്യതക്കനുസരിച്ചുള്ള തുടര്‍ പ്രവൃത്തികള്‍ നടത്തിയിരുന്നു. എന്നാല്‍, പിന്നീട് ഒരു പ്രവര്‍ത്തനവും ഇവിടെ നടന്നിട്ടില്ല. കടലിനോട് ചേര്‍ന്ന ഭാഗമാണെങ്കിലും അപകടങ്ങള്‍ നടക്കുന്ന സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സജ്ജീകരണങ്ങളും ഇവിടെയില്ല. ആകെയുള്ളത് ഒരു ഗാര്‍ഡ് മാത്രമാണ്. ആയിരക്കണക്കിന് ആളുകള്‍ ആഘോഷദിവസങ്ങളില്‍ എത്തിച്ചേരുമ്പോള്‍ ഒരാളെ കൊണ്ട് എങ്ങിനെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ. ടൂറിസം പദ്ധതികള്‍ക്കും ഏകോപനത്തിനുമായി ജനപ്രതിനിധികളടങ്ങിയ ഡിഎംസി(ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍) രൂപീകരിക്കണമെന്നാണ് ആവശ്യം. ഇരിങ്ങല്‍ സര്‍ഗ്ഗാലയ മോഡല്‍ യുഎല്‍സിസിയെ നടത്തിപ്പിനായിഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടൂറിസം മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സാന്‍ഡ്‌ബേങ്ക് നടത്തിപ്പ് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജുമായി കൂട്ടിയോജിപ്പിച്ച് കൊണ്ട് ടൂറിസം പാക്കേജ് തയ്യാറാക്കണമെന്നാണ് ആവശ്യവും ശക്തമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss