|    Nov 24 Fri, 2017 10:25 pm
FLASH NEWS

ടൂറിസം ജെട്ടിയാക്കാന്‍ഒരുകോടി രൂപ അനുവദിച്ചു

Published : 3rd November 2016 | Posted By: SMR

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലേക്കു ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ബോട്ട് ജെട്ടിയും ആദ്യഘട്ടമെന്ന നിലയില്‍ ആലപ്പുഴ തോട്ടില്‍ തുരുത്തേല്‍ ജങ്ഷന്‍ വരെയുള്ള തോടിന്റെ ഭാഗവും നവീകരിച്ച് സൗന്ദര്യവല്‍ക്കരിക്കാനുമായി എംഎല്‍എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ നീക്കിവച്ചുള്ള കത്ത് സര്‍ക്കാരിനു സല്‍കിയതായി സി എഫ് തോമസ് എംഎല്‍എ അറിയിച്ചു.അഞ്ചു മാസം കഴിയുമ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഈ പദ്ധതിക്കു വേണ്ടി കൂടുതല്‍ തുക എംഎല്‍എ ഫണ്ടില്‍ നിന്നു നീക്കിവയ്ക്കും. ഈ പദ്ധതിക്കു സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വികസന ഫണ്ടില്‍ നിന്നു കൂടി പണം അനുവദിക്കുന്നതിനു നിവേദനം നല്‍കും. ടൂറിസം വകുപ്പിലെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ഉദ്യോഗസ്ഥരും വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്ലാന്‍ തയ്യാറാക്കുമെന്നും സി എഫ് തോമസ് എംഎല്‍എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക