|    Apr 27 Thu, 2017 8:17 pm
FLASH NEWS

ടൂറിസം കേന്ദ്രങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നു

Published : 10th November 2016 | Posted By: SMR

മാനന്തവാടി: ജില്ലയില്‍ ഡിടിപിസിക്ക് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിനു വേണ്ടി കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ സമാഹരിച്ചത് 3,33,749 രൂപ. ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റ് തുകയില്‍ നിന്നു പ്രകൃതി സംരക്ഷണ ഫണ്ടായി ഒരു വിഹിതം മാറ്റിവയ്ക്കാന്‍ മൂന്നുമാസം മുമ്പാണ് തീരുമാനിച്ചത്. ഡിടിപിസി ചെയര്‍മാന്‍ കൂടിയായ സബ് കലക്ടര്‍ ശീറാം സാംബശിവറാവു മുന്‍കൈയെടുത്താണ് ഇത്തരത്തിലൊരു ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചത്. അതാതു കേന്ദ്രങ്ങളിലെ എന്‍ട്രന്‍സ് ടിക്കറ്റില്‍ നിന്ന് ഒരു രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. ആഗസ്ത്, സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായിട്ടാണ് ഇത്രയും തുക ഇതാനായി നീക്കിവയ്ക്കാന്‍ സാധിച്ചത്. ഡിടിപിസിക്ക് കീഴിലുള്ള കര്‍ളാട് മൂന്നു മാസങ്ങളിലായി 36,912 സഞ്ചാരികളാണെത്തിയത്. പൂക്കോട്-2,45,032, മ്യൂസിയം- 22,750, എടയ്ക്കല്‍- 23,287, കാന്തന്‍പാറ- 7,721 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്നു മാസങ്ങളില്‍ ഡിടിപിസിക്ക് കീഴിലുള്ള കേന്ദ്രങ്ങളിലൂടെ ലഭിച്ച ഫണ്ട്. അനിയന്ത്രതമായി വിനോദസഞ്ചാരികള്‍ ജില്ലയിലെത്തുകയും പ്രകൃതിക്ക് കോട്ടംതട്ടുന്ന രീതിയില്‍ ടൂറിസം വളരുകയും ചെയ്യുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് ഇത്തരമൊരു ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുന്നത്. ഈ ഫണ്ട് ഉപയോഗിച്ച് വൃക്ഷത്തൈ സംരക്ഷണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് ഈ മാസം ചേരുന്ന ഡിടിപിസി യോഗം അന്തിമ തീരുമാനമെടുക്കും. കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, സ്‌കൂള്‍ എന്‍സിസി യൂനിറ്റുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ബഹുജന പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. ജില്ലയിലെ ബാണാസുരസാഗര്‍ ഡാം, ടൂറിസം, വനംവകുപ്പുകള്‍ക്കു കീഴിലുള്ള വിവിധ കേന്ദ്രങ്ങള്‍, സ്വകാര്യ കേന്ദ്രങ്ങള്‍ എന്നിവയിലടെ ഇത്തരത്തില്‍ ഫണ്ട് സമാഹരണം നടത്തി പ്രകൃതിയെ സംരക്ഷിക്കുന്നതിനു നടപടിയുണ്ടാവണമെന്ന് ആവശ്യമുയരുന്നുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day