|    May 28 Sun, 2017 8:23 am
FLASH NEWS

ടൂര്‍ ഒപ്പറേറ്റര്‍മാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കെ.ടി.ഡി.സി പുരസ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നു

Published : 11th September 2015 | Posted By: admin

തിരുവനന്തപുരം:  കെ.ടി.ഡി.സി മികച്ച ടൂര്‍ ഒപ്പറേറ്റര്‍മാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നു. മികച്ച ടൂര്‍ ഓപ്പറേറ്റര്‍ക്ക് ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കും. കെ.ടി.ഡി.സിയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രിന്റ് ,വിഷ്വല്‍ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കും. ഓരോ വിഭാഗങ്ങളിലും മികച്ച റിപ്പോര്‍ട്ടിന് 50,000 രൂപയും പ്രശ്‌സ്തി പത്രവും ഫലകവും രണ്ടാമതെത്തുന്ന റിപ്പോര്‍ട്ടിന് 25,000 രൂപയും അവാര്‍ഡ് നല്‍കും. നവംബര്‍ ഒന്നിന് മുഖ്യമന്ത്രി അവാര്‍ഡ് വിതരണം ചെയ്യുമെന്ന് കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day