|    Feb 22 Thu, 2018 10:40 pm
FLASH NEWS
Home   >  National   >  

ടീസ്ത സെറ്റല്‍വാദ് എന്‍ജിഒ ഫണ്ട് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന് ഗുജറാത്ത് പോലീസ്

Published : 2nd December 2016 | Posted By: mi.ptk

teesta--stelvad

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ ഇരകളെ സഹായിക്കാന്‍ ശേഖരിച്ച ഫണ്ട് സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വകമാറ്റി ഉപയോഗിച്ചെന്ന് ഗുജറാത്ത് പോലീസ്. ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി പോലീസ് സുപ്രീംകോടതിയില്‍ അറിയിച്ചു. ടീസ്തയുടെ ഉടമസ്തതയിലുള്ള ജസ്റ്റിസ് ആന്റ് പീസ് എന്ന ട്രസ്റ്റിന്റെയും സബ് രംഗ് എന്ന എന്‍ജിഒയുടെയും പേരിലാണ് കലാപ ഇരകള്‍ക്കായുള്ള സംഭാവനകള്‍ വന്നത്. ഈ തുകയില്‍ നിന്ന് ടീസ്തയും ഭര്‍ത്താവ് ജാവേദ് ആനന്ദും 3.85 കോടി രൂപ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്.ഗുല്‍ബര്‍ഗ് സൊസൈറ്റി കലാപ ഇരകള്‍ക്ക് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം നല്‍കിയിട്ടില്ലെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
നേരത്തെ ഗുജറാത്ത് ഹൈകോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീട് സുപ്രീംകോടതി ഇവരുടെ അറസ്റ്റ് തടഞ്ഞെങ്കിലും അന്വേഷണ സംഘം ആവശ്യപ്പെടുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്ന് നിബന്ധന വച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss