|    Oct 19 Fri, 2018 3:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ടീസ്താ സെറ്റല്‍വാദിനെ ഉത്തര്‍പ്രദേശ് പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

Published : 26th September 2017 | Posted By: fsq

 

വാരണാസി: സാമൂഹിക പ്രവര്‍ത്തക ടീസ്താ സെറ്റല്‍വാദിനെ ഉത്തര്‍പ്രദേശ് പോലിസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തന്നെ 10 മണിക്കൂറോളം തടങ്കലില്‍ വച്ച ശേഷം രാത്രി ഏഴോടെയാണ് പോലിസ് വിട്ടയച്ചതെന്നു ടീസ്ത ഒരു ഓണ്‍ലൈന്‍ മാധ്യമത്തെ അറിയിച്ചു. സമാജ്‌വാദി ജന്‍ പരിഷത് പാര്‍ട്ടിയുടെ യുവജന ക്യാംപില്‍ വര്‍ഗീയതയും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ സംസാരിക്കാന്‍ വാരണാസിയിലെത്തിയതായിരുന്നു അവര്‍. വിമാനമിറങ്ങിയ ഉടന്‍ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും ടീസ്ത അറിയിച്ചു. ബനാറസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കരുതല്‍ നടപടിയായാണ് കസ്റ്റഡിയെന്നു പോലിസ് പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss