|    Dec 18 Mon, 2017 5:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ടീസ്തയുടെ ഹരജിയില്‍ വിധി ഡിസംബര്‍ ഒന്നിന്

Published : 11th November 2016 | Posted By: SMR

ന്യുഡല്‍ഹി: സാമൂഹികപ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദിന്റെയും അവരുടെ സംഘടനകളുടെയും അക്കൗണ്ട് മരവിപ്പിച്ച അഹ്മദാബാദ് പോലിസ് നടപടി ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ അന്തിമവിധി ഡിസംബര്‍ ഒന്നിന്. ടീസ്തയും രണ്ട് എന്‍ജിഒകളും സമര്‍പ്പിച്ച ഹരജിയില്‍ ഈ മാസം 16ന് പ്രതികരണമറിയിക്കണമെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്രയും അമിതാവ് റോയും അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അതിനുശേഷം ഒരാഴ്ച കഴിഞ്ഞ് സര്‍ക്കാരിന് വിയോജനം അറിയക്കാമെന്നും കോടതി വ്യക്തമാക്കി.
ഗുജറാത്ത് സര്‍ക്കാര്‍ വിഷയം നീട്ടിക്കൊണ്ടുപോവുകയാണെന്ന് ടീസ്തയ്ക്കും ഭര്‍ത്താവ് ജാവേദ് ആനന്ദിനും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. നോട്ടീസ് ലഭിച്ചിട്ടും മൂന്ന് തവണ സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേസ് നീട്ടിവച്ചു. മൂന്ന് വര്‍ഷമായി തങ്ങളുടെ എക്കൗണ്ടില്‍ ഇടപാട് നടത്താന്‍ സാധിക്കുന്നില്ലെന്നും ടീസ്ത ബോധിപ്പിച്ചു. എന്നാല്‍, പ്രതികരണം അറിയിക്കാന്‍ സമയം വേണമെന്ന് ഗുജറാത്ത് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഈ മാസം 16ന് മറുപടി അറിയിക്കണമെന്ന് നിര്‍ദേശിച്ചത്. 2002ലെ കലാപത്തിനിടെ 69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി ഇരകളുടെ സ്മരണയ്ക്കായി മ്യൂസിയമാക്കി മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിരിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചില്ലെന്ന് കാണിച്ച് സൊസൈറ്റിയിലെ ഫിറോസ് ഖാന്‍ പത്താന്‍ സമര്‍പ്പിച്ച ഹരജിയിലാണ് എക്കൗണ്ട് മരവിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss