|    Jan 21 Sat, 2017 4:26 pm
FLASH NEWS

ടി സിദ്ദീഖും മുന്‍ ഭാര്യയും തമ്മിലുള്ള കേസ് ഒത്തുതീര്‍ന്നു

Published : 9th March 2016 | Posted By: SMR

കോഴിക്കോട്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ടി സിദ്ദീഖും മുന്‍ ഭാര്യ ജെ നസീമയും തമ്മിലുണ്ടായിരുന്ന കേസ് ഒത്തുതീര്‍ന്നു. വിവാഹമോചനത്തെ തുടര്‍ന്ന് ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്നു പിന്‍വാങ്ങുന്നതായും കുട്ടികളുടെ ഭാവി ജീവിതത്തെ കുറിച്ചും സംരക്ഷണത്തെക്കുറിച്ചും പരസ്പര ധാരണയില്‍ എത്തിയെന്നും ഇരുവരും സംയുക്ത പ്രസ്‌വാനയില്‍ വ്യക്തമാക്കി.
വിവാഹമോചനവുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളില്‍ നിന്നും പിന്മാറുന്നതായും ഇതോടനുബന്ധിച്ച് നിലനില്‍ക്കുന്ന എല്ലാ ചര്‍ച്ചയും അവസാനിപ്പിച്ചതായും ഇരുവരും അറിയിച്ചു. ഇരുവരും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നവും വിവാഹമോചന നടപടികളും ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് സിദ്ദീഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലേക്ക് സിദ്ദീഖിന്റെ പേര് പരിഗണിക്കുന്നതിനിടയിലാണ് കേസ് ഒത്തുതീര്‍പ്പായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക