|    Jul 25 Tue, 2017 4:23 am
FLASH NEWS

ടി പി സെന്‍കുമാറിന്റെ പ്രസ്താവന മതേതരത്വത്തിന് മുറിവേല്‍പ്പിക്കുന്നതെന്ന്

Published : 14th July 2017 | Posted By: fsq

 

ആലപ്പുഴ: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ ഖേദകരവും മതേതരത്വത്തിന് മുറിവേല്‍പ്പിക്കുന്നതുമാണെന്ന് ആലപ്പുഴ മുസ്്‌ലിം സംയുക്ത വേദി പറഞ്ഞു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥനില്‍ നിന്നും ഇത്തരം പരാമര്‍ശം ഉണ്ടായത് വളരെ ആശങ്കയോടെയാണ് പൊതുസമൂഹം കാണുന്നത്. നാടിന്റെ നന്മയ്ക്കും ഐക്യത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളേണ്ട ഉദ്യോഗസ്ഥര്‍  വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ സംസാരിക്കുന്നത് ഭീതീ ജനകമാണെന്നും യോഗം അഭിപ്രായപ്പെട്ടു.കന്നുകാലികളുടെ പേരില്‍ കൊലപാതകങ്ങള്‍ നിത്യമാക്കുന്നത് മോദി സര്‍ക്കാരിന്റെ മൗനത്തിന്റെ ഫലമാണെന്നും ഗോസംരക്ഷണമെന്ന പേരില്‍ അക്രമം അഴിച്ച് വിടുന്നവരെ നിലക്ക് നിര്‍ത്താന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും  േയാഗം ചൂണ്ടിക്കാട്ടി.ചെയര്‍മാന്‍ ഫൈസല്‍ ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.രക്ഷാധികാരികളായ പി എ ശിഹാബുദ്ദീന്‍ മുസ്്‌ലിയാര്‍, ഷാജി കോയ, എസ്എം ശരീഫ് ഭാരവാഹികളായ ഹാരിസ് സലീം, പിഎ അബൂബക്കര്‍ എസ്എംജെ, ബിഎ ഗഫൂര്‍, കെഅയ്യൂബ്, എംകെ നവാസ്, ലിയാഖത്ത്, കെഎച്ച്അഷ്‌റഫ്, എഎംഎം ശാഫി റഹ്മത്തുല്ലാഹ്, ഇഖ്ബാല്‍ സാഗര്‍, എജി സൈഫുദ്ദീന്‍, എംബാബു, മുഹമ്മദ് സാലിം, അന്‍സാരി വലിയമരം, എ അഷ്‌റഫ്, അബ്ദുല്‍ കലാം, മുജീബ് കലാം  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക