|    Jul 18 Wed, 2018 1:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ടി പി സെന്‍കുമാറിനെതിരായ പരാതി : വീണ്ടും അന്വേഷണം നടത്താമെന്ന് വിജിലന്‍സ്

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: കോടതി നിര്‍ദേശിക്കുകയാണെങ്കില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ മുമ്പ് നടത്തിയ അന്വേഷണത്തില്‍ തെളിവ് കണ്ടെത്താന്‍ കഴിയാത്ത ആരോപണങ്ങള്‍ വീണ്ടും അന്വേഷിക്കാമെന്നു വിജിലന്‍സ്. അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്യാംകുമാര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഇടക്കാല റിപോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സെന്‍കുമാറിനെതിരായ ആരോപണങ്ങള്‍ തെളിവില്ലാത്തതിനാല്‍ കോടതി തള്ളിയിരുന്നു. സെന്‍കുമാര്‍ വ്യാജരേഖ ചമച്ച് മെഡിക്കല്‍ അലവന്‍സ് കൈപ്പറ്റാന്‍ ശ്രമിച്ചു. അനധികൃത വായ്പ നല്‍കാന്‍ സഹായിച്ചു എന്നിങ്ങനെയാണണ് ഹരജിയിലെ ആരോപണങ്ങള്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സെന്‍കുമാര്‍ കെടിഡിഎഫ്‌സി ചെയര്‍മാനായിരിക്കെ സ്വകാര്യ വ്യക്തിക്കു നിയമവിരുദ്ധമായി വായ്പ അനുവദിച്ചു എന്നത് തെളിയിക്കാനുള്ള രേഖകള്‍ ഇല്ലായിരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന പോലിസ് മേധാവി ആയിരിക്കെ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തല്‍ വരുത്തി എന്ന ആരോപണത്തില്‍ മ്യൂസിയം പോലിസ് അന്വേഷണം നടത്തുകയാണെന്നും റിപോര്‍ട്ടിലുണ്ട്. ഹരജി അടുത്തമാസം ആറിനു വീണ്ടും തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss