|    Jun 22 Fri, 2018 1:06 am
FLASH NEWS

ടി പി ഖാസിമിന്റെ കൊലപാതകം: ജനം സമരം ഏറ്റെടുക്കണം- എസ്ഡിപിഐ

Published : 1st June 2018 | Posted By: kasim kzm

പട്ടാമ്പി:  വല്ലപ്പുഴ ചൂരക്കോട് ടി പി ഖാസിമിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നത് വരെ മുഴുവന്‍ ജനങ്ങളും പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയംഗം പി കെ ഉസ്മാന്‍.
ടി പി ഖാസിമിന്റെ കൊലപാതകം ജെ ആന്റ് പി ക്രഷറിന്റെ പങ്ക് അന്വേഷിക്കുക’ എന്നാവശ്യപ്പെട്ട് എസ്ഡിപിഐ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ ആന്റ് പി ഗ്രാനൈറ്റ് എന്ന വന്‍കിട ക്രഷറിനെതിരെയുള്ള ജനകീയ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന വ്യക്തിയാണ് ടി പി ഖാസിം.
കൊലപാതകത്തിന്റെ വസ്തുതകള്‍ പുറത്തു കൊണ്ടുവരാനുള്ള നിയമപരമായ പോരാട്ടത്തിനൊപ്പം ജനങ്ങളെ വെല്ലുവിളിച്ചു നടക്കുന്ന ക്രഷറിനെതിരെയുള്ള സമരം ശക്തമാവണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ഇഎസ് കാജാ ഹുസൈന്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, എന്‍സിഎച്ച്ആര്‍ഒ ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്‍, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മൊയ്തീന്‍ കുട്ടി, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, ഹമീദ് കൈപ്പുറം സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss