|    Nov 16 Fri, 2018 9:39 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ടി പി കേസ് പ്രതികളെ കണ്ണൂരിലേക്ക് മാറ്റി

Published : 19th February 2018 | Posted By: kasim kzm

കണ്ണൂര്‍: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത് എന്നിവരെ ജയില്‍ മാറ്റി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണു മാറ്റിയത്.
ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ട്രൗസര്‍ മനോജിനെ സ്ഥലംമാറ്റിയതെന്നാണ് വിവരം. ജയിലില്‍ കഴിയവെ മനോജിനെ ഹൃദയശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് ജയില്‍ മാറ്റത്തിന് അപേക്ഷ നല്‍കുകയുണ്ടായി. ഇതുപ്രകാരമാണ് നടപടി.
കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ റിമാന്‍ഡ് ഉള്ളതിനാലാണ് അണ്ണന്‍ സിജിത്തിനെ കണ്ണൂരിലേക്ക് മാറ്റിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് പ്രതികളെ മുമ്പ് കണ്ണൂരില്‍ പാര്‍പ്പിക്കാതിരുന്നത്. ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ടി പി കേസ് പ്രതികള്‍ക്കുനേരെ ആരോപണമുയരുന്ന സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജയില്‍മാറ്റം ലഭിച്ചതെന്നതാണ് ശ്രദ്ധേയം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss