|    Jul 22 Sun, 2018 6:30 pm
FLASH NEWS

ടി പി കേസ് പ്രതികളുടെ ചട്ടവിരുദ്ധ പരോള്‍ : ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം- ആര്‍എംപിഐ

Published : 28th September 2017 | Posted By: fsq

 

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ്് പ്രതികള്‍ക്കു ചട്ടവിരുദ്ധ പരോള്‍ അവനുവദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന്്് ആര്‍എംപി ഐ.  ജീവപര്യന്തം തടവ് ശിക്ഷയില്‍ കഴിയുന്ന സിപിഎം നേതാക്കളായ പി കെ കുഞ്ഞനന്തനും കെ സി രാമചന്ദ്രനും എ ല്‍ഡിഎഫ്  ഗവ. അധികാരത്തി ല്‍ വന്നതിനു ശേഷം ചട്ടവിരുദ്ധമായി പരോള്‍ അനുവദിക്കപ്പെട്ടിരിക്കുകയാണ്. ഭരണസ്വാധീനത്താല്‍ നിയമ ലംഘനം നടത്തി കുഞ്ഞനന്തന് 144 ദിവസവും കെ സി രാമചന്ദ്രന് 90 ദിവസവുമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പരോള്‍ അനുവദിച്ചത്. വ്യാജരേഖകള്‍ നിര്‍മിച്ചും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും പരോളിന് സൗകര്യമൊരുക്കിയ പോലിസ് – ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നിമയ നടപടി സ്വീകരിക്കണമെന്ന് ആഎംപിഐ  സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേസിലെ മറ്റൊരു പ്രതി ടി കെ രജീഷിനെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റുന്നതിന് മുഖ്യമന്ത്രി നേരിട്ടാണ് ഇടപെട്ടത്. അനുവദിക്കപ്പെടുന്ന പരോളിന്റെ കാലാവധി നീട്ടികൊടുക്കുന്നതിന് വ്യാജരേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിയതായി മനസിലാക്കുന്നു. അധികാരത്തണലില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss