|    Dec 17 Mon, 2018 7:02 am
FLASH NEWS

ടി നസിറുദ്ദീന്റെ വീട്ടിലേക്ക് പൗരസമാജം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും

Published : 31st May 2018 | Posted By: kasim kzm

കോഴിക്കോട്: മിഠായിത്തെരൂവിലെ വാഹനനിയന്ത്രണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന സമരം അവസാനിപ്പിച്ചില്ലെങ്കില്‍ പൗരസമാജം പ്രവര്‍ത്തകരും പൊതു സമൂഹവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്റെ കോഴിക്കോടുള്ള വസതിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ തയാറാകുമെന്ന് പൗരസമാജം കേരള യോഗം മുന്നറിയിപ്പ് നല്‍കി. കോടിക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്നും മുടക്കി നവീകരണം നടത്തിയ മിഠായിത്തെരുവിലുടെ വണ്ടികള്‍ ഓടിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും ഒപ്പുശേഖരണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും മറ്റു വേണ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നല്‍കുവാനും യോഗം തീരുമനിച്ചു.
യോഗത്തില്‍ രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ലൈല, ടി വി ബാലന്‍ പുല്ലാളൂര്‍, ഭാസ്‌കരന്‍ നരിക്കുനി, ലത അരീക്കാട്, സിജിത, ശ്രീമതി മടവൂര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss