|    May 27 Sun, 2018 8:54 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ടി ടി വി ദിനകരന്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തി

Published : 6th June 2017 | Posted By: fsq

 

ബംഗഌരു: അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരന്‍ ജയിലില്‍ കഴിയുന്ന ശശികലയുമായി കൂടിക്കാഴ്ച നടത്തി. രണ്ടില ചിഹ്നം ലഭിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ ദിനകരന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. ജയിലില്‍ കഴിയുന്ന ശശികലയെ സന്ദര്‍ശിച്ചതിന്റെ പിന്നില്‍ അമ്മായി മരു—മകന്‍ ബന്ധമല്ല തികച്ചും രാഷ്ട്രീയ പരമായതാണെന്നും താന്‍ അണ്ണാ ഡിഎംകെയിലേക്ക് ശക്തമായി തിരിച്ചുവരുമെന്നും ദിനകരന്‍ പറഞ്ഞു.തമിഴ്‌നാട് മന്ത്രിസഭ ദിനകരനെയും ശശികലയെയും പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും മാറ്റിനിര്‍ത്തുമെന്ന് മുതിര്‍ന്ന ചില മന്ത്രിമാര്‍ പറഞ്ഞിരുന്നു. അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് പരോള്‍ ലഭിച്ചതായി ചില തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ശശികല ദിനകരന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മാധ്യമങ്ങള്‍ ശശികലയ്ക്ക് പരോള്‍ ലഭിച്ചതായി പറഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss