|    Oct 20 Sat, 2018 4:06 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ടി-ഗ്രാന്റ്‌സ് സംവിധാനം മികച്ച മാതൃക

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: ടി-ഗ്രാന്റ്‌സ് സംവിധാനം നടപ്പാക്കിയതിനെ തുടര്‍ന്ന് ഹൃദ്രോഗം ബാധിച്ച് ചികില്‍സ തേടിയ എറണാകുളം കനയന്നൂര്‍ താലൂക്കിലെ നന്ദനന് സര്‍ക്കാരിന്റെ ചികില്‍സാ ധനസഹായം ലഭിച്ചത് ഒരാഴ്ചയ്ക്കുള്ളില്‍. ആറു മാസംവരെ കാത്തിരുന്ന് സഹായം ലഭിച്ചിരുന്ന സ്ഥാനത്താണിത്. പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പ് ടി -ഗ്രാന്റ്‌സ് എന്ന പേരില്‍ ആരംഭിച്ച സോഫ്റ്റ്‌വെയറിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അപേക്ഷകന് സര്‍ക്കാര്‍ സഹായം ലഭ്യമായി. ടി-ഗ്രാന്റ്‌സ് മുഖേന ആദ്യം ലഭിച്ച അപേക്ഷ നന്ദനന്‍ സമര്‍പ്പിച്ചതായിരുന്നു. അഞ്ചാമത്തെ പ്രവൃത്തിദിവസം നന്ദനന്റെ ബാങ്ക് എക്കൗണ്ടില്‍ 25,000 രൂപ എത്തി.  മന്ത്രി എ കെ ബാലന്റെ തീരുമാനപ്രകാരം സപ്തംബര്‍ ഒന്ന് മുതല്‍ ചികില്‍സാധനസഹായ വിതരണം ടി- ഗ്രാന്റ്‌സ് എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറ്റുകയായിരുന്നു. ടി- ഗ്രാന്റ്‌സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനമുള്ള കംപ്യൂട്ടര്‍ വഴിയോ മൊബൈല്‍ ഫോണ്‍ വഴിയോ അക്ഷയ സെന്ററുകള്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. എംഎല്‍എമാരുടെ കത്തോടുകൂടിയും അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനമുണ്ട്. ധനസഹായം പാസായാല്‍ അപേക്ഷകന് അപ്പോള്‍തന്നെ ആ വിവരം എസ്എംഎസ് ആയും ലഭ്യമാക്കും. മാത്രമല്ല, അപേക്ഷകന് നേരിട്ട് തന്റെ അപേക്ഷ ഇപ്പോള്‍ ഏത് ഓഫീസില്‍ ഉണ്ടെന്നും അതിന്റെ നിലവിലെ സ്ഥിതി എന്തണെന്നും കമ്പ്യൂട്ടറിലൂടെയും ഫോണിലൂടെയും അിറയാനും പരിശോധിക്കാനും സംവിധാനമുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം പ്രിന്റ്ഔട്ടും സ്‌കാന്‍ ചെയ്ത രേഖകളുടെ അസ്സലും അതാത് ബ്ലോക്ക്/നഗരസഭ/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസര്‍ക്ക് നല്‍കേണ്ടതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss