|    Nov 20 Mon, 2017 9:18 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ടി കെ സ്മാരക അവാര്‍ഡ് ഡോ. ടി കെ ജയകുമാറിന്

Published : 12th August 2017 | Posted By: fsq

 

കോട്ടയം: സിപിഎം നേതാവും മുന്‍മന്ത്രിയുമായ ടി കെ രാമകൃഷ്ണന്റെ സ്മരണാര്‍ഥം ടി കെ സ്മാരക പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ അവാര്‍ഡിനു കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലറി വിഭാഗം മേധാവിയുമായ ഡോ. ടി കെ ജയകുമാര്‍ അര്‍ഹനായി. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. ഈ മാസം 29നു വൈകീട്ട് 4നു മെഡിക്കല്‍ കോളജ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പഠനകേന്ദ്രം ചെയര്‍മാന്‍ വി എന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനോടകം 12,000ഓളം ഹൃദയശസ്ത്രക്രിയകള്‍ നടത്തിയ ഡോ. ടി കെ ജയകുമാര്‍ ഇന്ത്യയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി മൂന്നു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ച അപൂര്‍വ നേട്ടത്തിനുടമയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക