|    Oct 24 Wed, 2018 5:07 am
FLASH NEWS

ടി കെ ദിവാകരന്‍ സമാനതകളില്ലാത്ത മാതൃക: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

Published : 20th January 2017 | Posted By: fsq

 

കൊല്ലം: രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും സമാനതകളില്ലാത്ത മാതൃകയായിരുന്നു ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായിരുന്ന ടികെ ദിവാകരനെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പൊതുമരാമത്ത് വികസന രംഗത്ത് അടിസ്ഥാന ശിലപാകിയത് ദീര്‍ഘവീക്ഷണമുളള ഭരണാധികാരിയായ ടികെ ദിവാകരന്‍ ആയിരുന്നു.നാല് ദശാബ്ദങ്ങള്‍ക്കു മുമ്പ് രൂപകല്‍പന ചെയ്ത കൊല്ലം നാഷണല്‍ ഹൈവേ ബൈപ്പാസ് ടി കെ ദിവാകരന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ആശയമായിരുന്നു.  കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെയുളള അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിന് അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ തൊഴിലാളി വര്‍ഗ്ഗത്തിന് വിസ്മരിക്കാന്‍ കഴിയുന്നതല്ല. അദ്ദേഹം അന്തരിച്ച് നാല് ദശാബ്ദങ്ങള്‍ പിന്നിട്ടതിന് ശേഷവും കേരളത്തിന്റെ മനസ്സില്‍ മായാത്ത വ്യക്തിത്വമായി നിലനില്‍ക്കുന്നത് അനുദരസാധാരണമായ അനുഭവമാണ്.ടികെ ദിവാകരന്‍ സ്മൃതിമണ്ഡപത്തില്‍ രാവിലെ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടന്നു. ആര്‍എസ്പി. ജില്ലാ സെക്രട്ടറി അഡ്വ: ഫിലിപ്പ് കെ തോമസ്, എസ് ത്യാഗരാജന്‍, ടി സി വിജയന്‍, ടി കെ സുല്‍ഫി, അഡ്വ. ആര്‍ സുനില്‍, സജി ഡി ആനന്ദ്, എസ് എ റഷീദ്, കെ സിസിലി, ആര്‍ നടേശന്‍, ഗിരീഷ് തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss