|    Jan 18 Wed, 2017 11:56 pm
FLASH NEWS

ടി ഒ സൂരജ് നല്‍കിയ നിര്‍മാണ കരാറുകള്‍ അന്വേഷിക്കണം

Published : 7th September 2016 | Posted By: SMR

മൂവാറ്റുപുഴ: കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനായിരിക്കെ ടി ഒ സൂരജ് നല്‍കിയ റോഡ് നിര്‍മാണ കരാറുകളിലെ ക്രമക്കേടുകളെക്കുറിച്ചു വിശദമായ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന ത്വരിതാന്വേഷണ റിപോര്‍ട്ട് തള്ളിയ ശേഷമാണ് സാങ്കേതിക വിദഗ്ധരെക്കൂടി ഉള്‍ക്കൊള്ളിച്ചു ക്രമക്കേടുകളെക്കുറിച്ചു വിശദമായി അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ സ്‌പെഷ്യല്‍ ജഡ്ജി പി മാധവന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഒരു നിര്‍മാണ പ്രവൃത്തിക്ക് കരാര്‍ നല്‍കുമ്പോള്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് 10 ശതമാനംവരെ അധികനിരക്കില്‍ ടെന്‍ഡര്‍ നല്‍കാമെന്ന ‘പ്രൈസ് പ്രിഫറന്‍സ്’ വ്യവസ്ഥ മറയാക്കിയാണ് സൂരജ് അഴിമതി നടത്തിയതെന്നാണ് ആക്ഷേപം.
ഈ വ്യവസ്ഥയുപയോഗിച്ച് നേടിയ കരാറുകള്‍ പിന്നീട് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കി സര്‍ക്കാരിനു വന്‍ നഷ്ടമുണ്ടാക്കിയെന്നു ചൂണ്ടിക്കാണിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹരജിയിലാണ് നടപടി.
നവംബര്‍ 30നകം റിപോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക