|    Oct 18 Wed, 2017 4:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ടി എ റസാഖ് ഇനി ഓര്‍മത്തിരയില്‍

Published : 17th August 2016 | Posted By: SMR

കൊണ്ടോട്ടി: പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ടി എ റസാഖ് (59) ഇനി ഓര്‍മ. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1958ല്‍ കൊണ്ടോട്ടി തുറക്കലില്‍ ടി എ ബാപ്പു- വാഴയില്‍ ഖദീജ ദമ്പതികളുടെ മകനായാണ് ജനനം. കൊളത്തൂര്‍ എഎംഎല്‍പി സ്‌കൂള്‍, കൊണ്ടോട്ടി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
1987ല്‍ എ ടി അബു സംവിധാനം ചെയ്ത ധ്വനിയുടെ സഹസംവിധായകനായാണ് ചലച്ചിത്രലോകത്ത് റസാഖിന്റെ പ്രവേശനം. ജി എസ് വിജയന്റെ ഘോഷയാത്രയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. എന്റെ ശ്രീക്കുട്ടിക്ക്, ചെറിയ ലോകവും വലിയ മനുഷ്യരും, വിഷ്ണുലോകം,  നാടോടി, ഗസല്‍, കാണാക്കിനാവ്, ഉത്തമന്‍, വേഷം, രാപകല്‍, പെരുമഴക്കാലം, ആയിരത്തില്‍ ഒരുവന്‍, ബസ് കണ്ടക്ടര്‍, മായാ ബസാര്‍ തുടങ്ങി 30 സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. സുഖമായിരിക്കട്ടെ ആണ് ഒടുവിലത്തെ ചിത്രം.
അന്തരിച്ച തിരക്കഥാകൃത്ത് ടി എ ഷാഹിദ് ഇളയ സഹോദരനാണ്. ഭാര്യമാര്‍: ഖൈറുന്നിസ, ഷാഹിദ. മക്കള്‍: സുനിലാസ് (ദോഹ), സംഗീത, അനുഷ് റസാഖ്, സുനില. മരുമകന്‍: ഡോ. ഇമിത്ത്. മറ്റു സഹോദരങ്ങള്‍: കുഞ്ഞിക്കോയ, നാസര്‍ (ജിദ്ദ), സുഹ്‌റ. മൃതദേഹം ഇന്നലെ രാവിലെ 11ഓടെ ഔദ്യോഗിക ബഹുമതികളോടെ തുറക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക