|    Nov 17 Sat, 2018 12:00 pm
FLASH NEWS
Home   >  Kerala   >  

ടി എ റസാഖിന്റെ മരണത്തിനു പിന്നില്‍ ഡോക്ടര്‍മാരുടെ വീഴ്ചയെന്ന് ബന്ധുക്കള്‍

Published : 18th August 2016 | Posted By: Navas Ali kn

TA-Rasak-Full-Image

കൊച്ചി: കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്കു വിധേയനായ ചലച്ചിത്ര തിരക്കഥാകൃത്ത് ടി എ റസാഖ് ഡെങ്കിപ്പനിബാധയെത്തുടര്‍ന്നാണ് മരിച്ചതെന്നും ഡോക്ടര്‍മാര്‍ക്കു പറ്റിയ വീഴ്ചയാണ് മരണകാരണമെന്നും ടി എ റസാഖിന്റെ പിതൃസഹോദരനും  സംവിധായകനുമായ സിദ്ദീഖ് താമരശ്ശേരി.
റസാഖിന് കരള്‍ നല്‍കിയ സഹോദരന്‍ കുഞ്ഞിക്കോയക്ക് സര്‍ജറിക്കു നാലു ദിവസം കഴിഞ്ഞ് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തുടര്‍ന്ന് റസാഖിനും ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. ജൂലൈ 28ന് ആശുപത്രിയില്‍ അഡ്മിറ്റായ ഇരുവരെയും വേണ്ടത്ര പരിശോധനകള്‍ കൂടാതെ സര്‍ജറിക്കു വിധേയരാക്കിയതാണ് ടി എ റസാഖിന്റെ മരണത്തിനു കാരണമായതെന്നും സിദ്ദീഖ് പറയുന്നു.
സര്‍ജറിക്കു മുമ്പുതന്നെ കുഞ്ഞിക്കോയക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നതായും കരള്‍ പകുത്തുനല്‍കിയതോടെ റസാഖും രോഗബാധിതനാവുകയായിരുന്നുവെന്നും അമൃത ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചിരുന്നു. 30 ലക്ഷം രൂപ വാങ്ങി സര്‍ജറി നടത്തുന്ന ആശുപത്രി അധികൃതര്‍ രോഗികളുടെ ജീവനു പുല്ലുവിലയാണ് നല്‍കുന്നതെന്നും ആശുപത്രിക്കെതിരേ പരാതി നല്‍കുന്ന കാര്യം തീരുമാനിക്കുമെന്നും സിദ്ദീഖ് വ്യക്തമാക്കി. ടി എ റസാഖിന്റെ മരണം മുന്‍നിര്‍ത്തി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനു പിന്നില്‍ സംവിധായകന്‍ അലി അക്ബറാണെന്നും സിദ്ദീഖ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss