|    Dec 18 Mon, 2017 10:48 am
Home   >  Todays Paper  >  Page 4  >  

ടി എ റസാഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Published : 17th August 2016 | Posted By: SMR

തിരുവനന്തപുരം: പ്രശസ്ത ചെറുകഥാകൃത്തും നിരവധി ജനപ്രിയ സിനിമകളുടെ തിരക്കഥാകൃത്തും ആയിരുന്ന മലയാളികളുടെ പ്രിയപ്പെട്ട ടി എ റസാഖിന്റെ പെട്ടെന്നുള്ള മരണം ഏറെ ദുഃഖിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
മലയാള സിനിമാലോകത്തിനു വലിയ നഷ്ടമാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
അനുശോചിച്ചു
തിരുവനന്തപുരം: പ്രമുഖ തിരക്കഥാകൃത്ത് ടി എ റസാഖിന്റെ നിര്യാണത്തില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. പുരോഗമന രാഷ്ട്രീയവും സാമൂഹികപ്രതിബദ്ധതയും രചനകളില്‍ ഉയര്‍ത്തിപ്പിടിച്ച കഥാകാരനായിരുന്നു റസാഖ്. റസാഖിന്റെ അകാലത്തിലെ വേര്‍പാട് വേദനാജനകമാണെന്നും മന്ത്രി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss